മാലിന്യനിക്ഷേപ കേന്ദ്രമായി അഗസ്ത്യമുഴി പാലം തിരിഞ്ഞുനോക്കാതെ അധികൃതര്‍
മുക്കം: കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയില്‍ അഗസ്ത്യമുഴി പാലത്തിന് സമീപം മാലിന്യ നിക്ഷേപ കേന്ദ്രമായി മാറുന്നു. മലയോര മേഖലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പച്ചക്കറി, മത്സ്യം ,മാംസം എന്നു മാത്രമല്ല വീടുകളിലെ മാലിന്യങ്ങള്‍ വരെ ഇവിടെയാണ് തള്ളുന്നത്. പാലത്തിന് അടിയിലൂടെ ഒഴുകുന്ന തോടിലൂടെ ഈ മാലിന്യമത്രയും ഒഴുകി എത്തുന്നത് ഇരു വഴിഞ്ഞിപ്പുഴയിലേക്കാണ്.
നിരവധി കുടിവെളള പദ്ധതികള്‍ സ്ഥിതി ചെയ്യുന്ന പുഴയിലേക്ക് മാലിന്യങ്ങള്‍ ഒഴുകിയെത്തുന്നത് പകര്‍ച്ചവ്യാധി ഭീഷണിയും ഉയര്‍ത്തുന്നു. മാത്രമല്ല ഈ തോടിലെ വെളളമാണ് നിരവധി കുടുംബങ്ങള്‍ കുളിക്കാനും മറ്റും ഉപയോഗിക്കുന്നത്.
മാലിന്യത്തില്‍ നിന്നുള്ള അസഹ്യമായ ദുര്‍ഗന്ധം കാരണം സമീപത്തെ കച്ചവടക്കാരും മുക്കം ഹൈസ്കൂള്‍, ടി.ടി.ഐ, ഐ.ടി.ഐ ,ഇംഗ്ലീഷ് മീഡിയം സ്കൂള്‍ എന്നിവിടങ്ങളിലേക്ക് പോകുന്നവരും വലിയ ദുരിതമാണ് അനുഭവിക്കുന്നത്. നിരവധി തവണ ആരോഗ്യ വകുപ്പിലടക്കം പരാതി നല്‍കിയിട്ടും നടപടിയില്ലെന്നും നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."