തെരുവുനായ ശല്യം രൂക്ഷം; മലയോരമേഖല ഭീതിയില്‍
താമരശ്ശേരി: മലയോര മേഖലയില്‍ തെരുവു നായകളുടെ ശല്യം രൂക്ഷമായിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. തെരുവുനായ ശല്യം അപകടകരമാംവിധം വര്‍ധിച്ചിട്ടും മലയോര മേഖലയിലെ ഗ്രാമപഞ്ചായത്തധികൃതര്‍ നിസ്സംഗത പാലിക്കുന്നതില്‍ നാട്ടുകാര്‍ വന്‍പ്രതിഷേധത്തിലാണ്.
താമരശ്ശേരിയില്‍ വാഹനം പാര്‍ക്ക് ചെയ്തു അങ്ങാടിലേക്ക് വന്ന കച്ചവടക്കാരനെ കഴിഞ്ഞ ദിവസം നായ കടിച്ചിരുന്നു. വിനയഭവന്‍ സെമിനാരിയില്‍ നിന്നും രണ്ടണ്ട് ആടുകളെ നായകള്‍ കൂട്ടമായി എത്തി കടിച്ചു കൊന്നു.
കഴിഞ്ഞ ദിവസം കോടഞ്ചേരിയില്‍ തെരുവുനായകള്‍ ആടുകളെ കൊന്നിരുന്നു. മദ്‌റസകളിലും സ്‌കൂളുകളിലും കുട്ടികളെ തനിച്ച് വിടാന്‍ രക്ഷിതാക്കള്‍ ഭയപ്പെടുന്ന സ്ഥിതിയാണുള്ളത്.
തെരുവുകളില്‍ മാലിന്യങ്ങള്‍ കുന്നുകൂട്ടിയിടുന്നത് തെരുവ് നായകളുടെ ശല്യം വര്‍ദ്ധിക്കാന്‍ കാരണമാകുന്നുണ്ടണ്ട്. ഇന്നലെ നായകളുടെ വിളയാട്ടമായിരുന്നു താമരശ്ശേരി മേഖലയില്‍ . അണ്ടേണ്ടാണ, പരപ്പന്‍പൊയില്‍ ,വാവാട് ഭാഗങ്ങളിലാണ് തെരുവുനായകള്‍ അക്രമത്തിനിനിറങ്ങിയത്. നായയുടെ കടിയേറ്റവരെയെല്ലാം കോഴിക്കോട് മെഡിക്കല്‍കോളജില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ ചന്തുകുട്ടിയ്ക്കായി ശസ്ത്രക്രിയ ഉള്‍പ്പെടെ നടത്തി. ആളുകളെ കടിച്ചുപറിച്ച നായയെ പിടികൂടാനായി നാട്ടുകാര്‍ രാത്രി വൈകിയും തെരച്ചില്‍ നടത്തി. നായയ്ക്ക് പേവിഷബാധയുണ്ടെണ്ടന്നും നാട്ടുകാര്‍ സംശയിക്കുന്നുണ്ടണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."