താമരശ്ശേരിയില്‍ എട്ടുപേര്‍ക്ക് തെരുവുനായ്ക്കളുടെ കടിയേറ്റു
താമരശ്ശേരി: തെരുവുനായ്ക്കളുടെ കടിയേറ്റ എട്ടുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അണ്ടേണ്ടാണ പാലക്കുന്നുമ്മല്‍ പ്രീത (35), വാവാട് കുനിതോട്ടില് സക്കീന (28), പോര്‍ങ്ങോട്ടൂര്‍ കുടുക്കില്‍ ആമിന (52), അണ്ടോണയിലെ ചന്തുക്കുട്ടി (65 ), പരപ്പന്‍പൊയിലിലെ ശാന്തകുമാരി (62), അക്കിരിപ്പറമ്പത്ത് സാബിറ (40), മകള്‍ റാഷിദ (19), ചാടിക്കുഴി ആണ്ടിക്കുട്ടി (50), അണ്ടേണ്ടാണ ചെറുവലത്ത് ദാക്ഷായണിഅമ്മ (85) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മലയോര മേഖലയില്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് ഇതുവരെ യാതൊരു നടപടിയും ഉണ്ടണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. കഴിഞ്ഞ ദിവസം കോടഞ്ചേരിയില്‍ തെരുവുനായ്ക്കകള് ആടുകളെ കൊന്നിരുന്നു.
പ്രദേശത്ത് മദ്റസകളിലും സ്കൂളുകളിലും കുട്ടികളെ തനിച്ചുവിടാന്‍ രക്ഷിതാക്കള്‍ ഭയപ്പെടുന്ന സ്ഥിതിയാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."