HOME
DETAILS
MAL
ദേശീയപാത വികസനം: പ്രതിഷേധ മാര്‍ച്ച് നടത്തി
backup
October 19 2016 | 23:10 PM
കാസര്‍കോട്: എന്‍.എച്ച് 17 ദേശീയപാതവികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നവരുടെ ദുരിതങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എന്‍.എച്ച് 17 ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഭൂമിയേറ്റെടുക്കല്‍ ചുമതലയുള്ള ഡെപ്യുട്ടി കലക്ടറുടെ ഓഫിസിലേക്ക് മാര്‍ച്ചും കൂട്ട നിവേദന സമര്‍പ്പണവും സംഘടിപ്പിച്ചു. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഒപ്പുമരച്ചോട്ടില്‍ ദേശീയപാത സംയുക്ത സമരസമിതി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ ഹാഷിം ചേന്ദംമ്പിള്ളി ഉദ്ഘാടനം ചെയ്തു.
ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ ചെയര്മാന് ബി ഷാഫി ഹാജി അധ്യക്ഷനായി. ആക്ഷന്‍ കൗണ്‍സില്‍ നേതാക്കളായ സി.കെ ശിവദാസന്‍, പോള്‍ ടി സാമുവല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."