രഞ്ജിട്രോഫി ഇന്നു മുതല്‍; ആവേശത്തിമിര്‍പ്പില്‍ തുമ്പ വിദര്‍ഭയും അസമും തമ്മിലാണ് മത്സരം
കഠിനംകുളം: ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ ആദ്യമായെത്തുന്ന ഒന്നാം ക്ലാസ്ക്രിക്കറ്റ് മത്സരം കാണാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് തീരദേശമായ തുമ്പയും പരിസരപ്രദേശങ്ങളും. ഇന്നു രാവിലെ തുമ്പ സെന്റ് സേവിയേഴ്സ് കോളേജ് സ്റ്റേഡിയത്തിലാണ് മത്സരം. അസമും വിദര്‍ഭയും ഏറ്റുമുട്ടുന്നത്. മേഖലയാകെ മത്സരത്തിന്റെ ആവേശത്തിമിര്‍പ്പിലാണ്.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സെന്റ് സേവിയേഴ്സ് കോളജ് മാനേജ്മെന്റ് നല്കിയ ഭൂമിയില്‍ ആറ് കോടി രൂപ മുടക്കി കേരളാ ക്രിക്കറ്റ് അസോസിയേഷന് ഒന്‍പത് വിക്കറ്റുള്ള കേരളത്തിലെ ഏക ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. നിര്‍മാണത്തിന്റെ തുടക്കം മുതല്‍ അത് അവസാനിക്കും വരേയും പ്രദേശവാസികളില്‍ നിന്നും ലഭിച്ച പിന്തുണ മറ്റെവിടെയും ലഭിച്ചിരുന്നില്ലെന്നാണ് അസോസിയേഷന് ഭാരവാഹികള്‍ പറയുന്നത്. പ്രദേശവാസികള്‍ക്കു ക്രിക്കറ്റിനോടുള്ള താല്പര്യം അത്രക്കാണ്.
കഴിഞ്ഞ വര്‍ഷം സി.കെ.നായിഡു ട്രോഫി അണ്ടര്‍ 23 മത്സരം മാത്രമാണ് ഇവിടെ നടന്നത്. അതിന് ശേഷവും മുമ്പും പല മത്സരങ്ങളും ഇവിടെ നടക്കുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും ഒന്നും നടന്നില്ല. ഇത് പ്രതിഷേധത്തിനുമിടയാക്കിയിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് രജ്ഞി ട്രോഫിയുടെ രണ്ട് മത്സരങ്ങള്‍ തുമ്പയില്‍ ന്നടക്കുമെന്ന് ഉറപ്പായതോടെ ഈ ഗ്രാമമാകെ ആഘോഷത്തിലാണ്.
ഇന്ന് മുതല്‍ 23 വരെയാണ് വിദര്‍ഭയും അസമും തമ്മിലുള്ള കളി. അത് കഴിഞ്ഞാള്‍ ഡല്‍ഹിയും ജാര്‍ഖണ്ഡും തമ്മിലുള്ള മത്സരം നവംബര്‍ 5 മുതല്‍ 8 വരെ ഇവിടെ നടക്കും.
രണ്ട് ദിവസം മുമ്പുതന്നെ വിദര്‍ഭ, അസം ടീമുകള്‍ ഇവിടെ പരിശീലനത്തിനെത്തിരിയിരുന്നു. അന്ന് പ്രദേശവാസികള്‍ ഒന്നടങ്കം പരിശീലനം കാണാനെത്തിയെങ്കിലും പ്രവേശനം ലഭിച്ചില്ല. ഇന്നു പക്ഷേ ഗാലറി കാണികളെ കൊണ്ടു നിറയും. വിദേശ രാജ്യങ്ങളിലെ ക്രിക്കറ്റ് സ്റ്റേഡിയങ്ങളുടെ മാതൃകയില്‍ കാഴ്ചക്കാര്‍ക്കായി ഗ്യാലറികള്‍ക്ക് പകരം മണ്തിട്ടകളുണ്ടാക്കി അതില്‍ പുല്ലുമേഞ്ഞ തിട്ടകളാണ് ഒരുക്കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."