സംരക്ഷിത ഭവനങ്ങളിലെ കുട്ടികള്‍ക്ക് വീടുകളില്‍ താല്‍കാലിക താമസത്തിന് പദ്ധതി
തിരുവനന്തപുരം: സര്‍ക്കാര്‍ സംരക്ഷിത ഭവനങ്ങളിലെ കുട്ടികളുടെ താല്‍ക്കാലിക സംരക്ഷണം തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്ക് നല്‍കുന്ന സംവിധാനം തിരുവനന്തപുരം ജില്ലയില്‍ നടപ്പാക്കുമെന്ന് കലക്ടര്‍ എസ്. വെങ്കടേസപതി.
സാമൂഹികവും മാനസികവുമായ പ്രശ്‌നങ്ങളാല്‍ ഒറ്റപ്പെട്ടുപോകുന്ന ഇത്തരം കുട്ടികളുടെ പുനരധിവാസത്തിന് ഈ നടപടി ഏറെ ഗുണകരമാകുമെന്നും ബന്ധപ്പെട്ട വകുപ്പുകള്‍ ഇതിനുള്ള ശ്രമങ്ങള്‍ അടിയന്തിരമായി തുടങ്ങണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെയും സ്ത്രീകളുടെയും സാമൂഹികനീതി സംബന്ധിച്ച് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു മാസത്തെ വെക്കേഷന്‍, ക്രിസ്തുമസ്-ഓണാവധികള്‍, വീക്കെന്റുകള്‍ തുടങ്ങി പ്രത്യേക കാലയളവിലെ കുട്ടികളുടെ സംരക്ഷണം കുടുംബങ്ങള്‍ക്ക് നല്‍കുന്ന രീതിയാണ് താല്‍ക്കാലിക സംരക്ഷണം കൊണ്ട് ഉദ്ദേശിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."