HOME
DETAILS
MAL
ആശുപത്രിയില്‍ സൂക്ഷിച്ച 400 കിലോ റേഷനരി പിടികൂടി
backup
October 20 2016 | 20:10 PM
കോത്തഗിരി: ആശുപത്രിയില്‍ രഹസ്യമായി സൂഷിച്ച റേഷനരി സിവില്‍ സപ്ലൈസ് വകുപ്പ് പിടികൂടി. കോത്തഗിരി ഗവ. ആശുപത്രിയില്‍നിന്നാണ് 400 കിലോ അരി പിടികൂടിയത്.
ആര്.ഐ ശ്രീനിവാസന്, വി.ഒ ലെനിന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ റെയ്ഡിലാണ് അരി പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. അരി പിന്നീട് സിവില്‍ സപ്ലൈസ് ഗോഡൗണിലേക്കു മാറ്റി. പാവപ്പെട്ടവര്‍ക്കു വിതരണം ചെയ്യാനാണെന്നു പറഞ്ഞ് ഒരാള്‍ പ്രധാന ഡോക്ടര്‍ നിര്‍മലിനെ ഏല്‍പ്പിച്ചതാണ് അരി. എന്നാല്‍ ഡോക്ടറെ തെറ്റിദ്ധരിപ്പിച്ച് അരി സൂക്ഷിച്ചത് റേഷനരി കടത്തുസംഘമാണെന്നു പിന്നീടു ബോധ്യമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."