ഒഴിഞ്ഞ ഫ്‌ളാറ്റുകളുടെയും വീടുകളുടെയും കണക്കെടുക്കുന്നു
ഫ്‌ളാറ്റ് നിര്‍മാണം നിയന്ത്രിക്കാന്‍ നിയമനിര്‍മാണം പരിശോധിക്കും
തിരുവനന്തപുരം:ഒഴിഞ്ഞുകിടക്കുന്ന ഫ്‌ളാറ്റുകളുടെയും വീടുകളുടെയും കണക്കെടുക്കുമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിയമസഭയെ അറിയച്ചു. അമിത ഫ്‌ളാറ്റ് നിര്‍മാണം നിയന്ത്രിക്കുന്നതിനു നിയമനിര്‍മാണം നടത്തുന്നകാര്യം പരിശോധിക്കും. സര്‍ക്കാര്‍ പദ്ധതിപ്രകാരം അനുവദിച്ച തുകയ്ക്കുള്ളില്‍ ഭവന നിര്‍മാണം നടത്താനാകാത്ത സ്ഥിതി വന്നാല്‍ മണല്‍ ലഭ്യതയ്ക്ക് ബദല്‍ സംവിധാനത്തെക്കുറിച്ച് ആലോചിക്കും.
വനം വകുപ്പുമായി ആലോചിച്ച് മരവും മണലും സര്‍ക്കാര്‍തന്നെ ലഭ്യമാക്കുന്ന കാര്യവും പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. 4,70,606 ഭവനരഹിതരാണ് സംസ്ഥാനത്തുള്ളത്. കടലാക്രമണത്തില്‍ അകപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നിതിന്റെ ഭാഗമായി ആദ്യഘട്ടം 248 കുടുംബങ്ങള്‍ക്കു സ്ഥലംവാങ്ങി വീടുവയ്ക്കാന്‍ 25 കോടി രൂപയുടെ പദ്ധതി തയാറാക്കുന്നതായും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."