ദുരന്തങ്ങളെ അതിജീവിക്കാന്‍ ദുരന്ത നിവാരണ സേന
ഇരിട്ടി:താലൂക്കിന്റെ നേതൃത്വത്തില്‍ മേഖലയിലെ റവന്യൂ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും, വിദ്യാര്‍ഥികള്‍ക്കും അപ്രതീക്ഷിത ദുരന്തങ്ങളെ എങ്ങനെ അതിജീവിക്കാം എന്നതിനെ കുറിച്ച് പഠന ക്ലാസ് സംഘടിപ്പിച്ചു.ദേശീയ ദുരന്ത നിവാരണ സേനയിലെ 15 ഓളം അംഗങ്ങളാണ് പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാനുള്ള ക്ലാസും പ്രായോഗിക രക്ഷാ പ്രവര്‍ത്തനങ്ങളും വിവരിച്ച് നല്‍കിയത്.
ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിശീലന പരിപാടിയില്‍ ദുരന്ത നിവാരണ സേന ക്യാപ്റ്റന്‍ എ.കെ അമര്‍ ക്ലാസെടുത്തു.
കേരളം, തമിഴ്‌നാട്, ലക്ഷദ്വീപ്, അന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരാണ് ക്ലാസെടുക്കാന്‍ നേതൃത്വം നല്‍കിയത്. അപകടങ്ങളില്‍പെടുന്നവര്‍ക്ക് കൊടുക്കേണ്ടണ്ട പ്രഥമ ചികിത്‌സ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംഘം വിവരിച്ചു.
ചടങ്ങില്‍ ഇരിട്ടി തഹസില്‍ദാര്‍ കെ.കെ ഗോപാലകൃഷ്ണന്‍, അസി.തഹസില്‍ദാര്‍ കെ.കെ സുരേഷ്, എടവലത്ത് നാരായണന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ എ.വി പത്മാവതി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."