കോണ്‍. അംഗങ്ങള്‍ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു
കാട്ടാക്കട: കള്ളിക്കാട് പഞ്ചായത്തിലെ അങ്കണവാടി ജീവനക്കാരുടെ സെലക്ഷന് കമ്മിറ്റി രൂപീകരണത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഏകപക്ഷീയ തീരുമാനമെടുത്തെന്നാരോപിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു.
ഇക്കഴിഞ്ഞ മൂന്നാം തീയതിയാണ് ഇത് സംബന്ധിച്ച് യോഗം കൂടിയത് . എന്നാല്‍ യോഗത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ നല്കിയ നിര്‍ദേശങ്ങള്‍ അംഗീകരിക്കാനാകില്ല എന്ന് പ്രസിഡന്റ് പറഞ്ഞതോടെ യോഗം അലങ്കോലമായി.
തുടര്‍ന്ന് ഇക്കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന യോഗത്തില്‍ കോണ്‍ഗ്രസ് നല്കിയ പേരുകള്‍ അവഗണിച്ചു സി.പി.ഐയിലെയും സി.പി.എമ്മിലെയും ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരെയും സി.പി.എമ്മിലെ മറ്റൊരു നേതാവിനെയും ഇടതുപക്ഷ വനിതാ മുന്‍ വാര്‍ഡ് അംഗങ്ങളെയും ഉള്‍പ്പെടുത്തി സെലക്ഷന് കമ്മിറ്റി രൂപീകരിച്ചതായി പ്രസിഡന്റ് പ്രഖ്യാപിച്ചു.
മാനദണ്ഡങ്ങള്‍ ലംഘിച്ചു ശിശു ക്ഷേമ പ്രവര്‍ത്തനങ്ങളുമായി ബന്ധമില്ലാത്ത ആളുകളെ സെലക്ഷന് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി എന്നാരോപിച്ചു പഞ്ചായത്തിലെ നാല് കോണ്‍ഗ്രസ് അംഗങ്ങള്‍ യോഗം ബഹിഷ്കരിച്ചു. തുടര്‍ന്ന് പഞ്ചായത്തു സെക്രട്ടറിക്കു ഇന്നലെ പ്രസിഡന്റിന്റെ ഏകപക്ഷീയ തീരുമാനത്തിനെതിരേ പരാതി നല്‍കുകയും പഞ്ചായത്തു പടിക്കല്‍ ഉപരോധം നടത്താനും തീരുമാനിക്കുകയായിരുന്നു. പഞ്ചായത്തു അംഗങ്ങളായ ശശീന്ദ്രന്, ലത, സിന്ധു തുടങ്ങിയവര്‍ പങ്കെടുത്ത ഉപരോധ സമരം കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം എ.കെ ശശി ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."