HOME
DETAILS
MAL
മതേതര ജനാധിപത്യ വിദ്യാഭ്യാസം സര്‍ക്കാരിന്റെ ലക്ഷ്യം: മന്ത്രി
backup
October 20 2016 | 21:10 PM
തിരുവനന്തപുരം: മതേതര ജനാധിപത്യ വിദ്യാഭ്യാസമാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു.
വിദ്യാഭ്യാസവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സീമാറ്റ്-കേരളയില്‍ ഹയര്‍സെക്കന്‍ഡറി മേഖല ഉപഡയറക്ടര്‍മാര്‍ക്കും അക്കൗണ്ട്‌സ് ഓഫിസര്‍മാര്‍ക്കും നല്‍കുന്ന മാനേജ്‌മെന്റ് പരിശീലനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവംബര്‍ ഒന്നുമുതല്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പരിപാടി ആവിഷ്‌കരിച്ച് നടപ്പാക്കും. മതേതര ജനാധിപത്യ വിദ്യാഭ്യാസം എന്നതാണ് നയമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."