HOME
DETAILS
MAL
റേഷന്‍ ആനുകൂല്യം : മുന്‍ഗണനാ പട്ടിക പരിശോധിക്കാം
backup
October 20 2016 | 21:10 PM
പാലക്കാട്: ഭക്ഷ്യഭദ്രതാ നിയമം 2013 നടപ്പാക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ താത്ക്കാലിക മുന്‍ഗണനാ, മുന്‍ഗണനാ ഇതര പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു. പഞ്ചായത്ത്, നഗരസഭാ, റേഷന്‍ കടകള്‍, വില്ലേജ് ഓഫിസുകള്‍, താലൂക്ക് സപ്ലൈ ഓഫിസുകള്‍ എന്നിവിടങ്ങളില്‍ പട്ടിക പരിശോധിക്കാം.
പട്ടികയുമായി ബന്ധപ്പെട്ട പരാതികളും, അഭിപ്രായങ്ങളും അതത് താലൂക്ക് സപ്ലൈ ഓഫിസുകളില്‍ ഒക്ടോബര്‍ 31 വരെ പ്രവൃത്തി ദിവസങ്ങളില്‍ ഓഫിസ് സമയത്ത് സ്വീകരിക്കും. പരാതി നല്‍കുന്നതിനുള്ള നിശ്ചിത മാതൃകയും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പരാതികള്‍ക്ക് ആധാരമായ രേഖകളുടെ പകര്‍പ്പുകളും നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."