HOME
DETAILS
MAL
പെന്ഷന് പദ്ധതി അട്ടിമറിക്കെതിരേ മാര്‍ച്ച് നടത്തി
backup
October 20 2016 | 21:10 PM
കഞ്ഞിക്കുഴി: പെന്ഷന് പദ്ധതി അട്ടിമറിച്ച എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെയും പെന്ഷന് വിതരണത്തിലെ രാഷ്ട്രീയ ഇടപെടലുകള്‍ അവസാനിപ്പിക്കു, ഒറ്റ പെന്‍ഷന്റെ പേരില്‍ അര്‍ഹതപ്പെട്ട മറ്റ് പെന്‍ഷനുകള്‍ റദ്ദ് ചെയ്ത് പഞ്ചായത്ത് നടപടി അവസാനിപ്പിച്ച് അര്‍ഹരായവര്‍ക്ക് എല്ലാം ഉടന്‍ പെന്ഷന് വിതരണം നടത്തണമെന്ന് ആവശ്യപ്പെട്ട് കഞ്ഞിക്കുഴി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ജനകീയ മാര്‍ച്ച് നടത്തി. ഡിസിസി പ്രസിഡന്റ് എ.എ ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.ജി.തിലകന് അധ്യക്ഷത വഹിച്ചു.
ടി.സുബ്രഹ്മണ്യദാസ്,എസ്.ജയസേനന് നായര്‍, ജി.രാധാകൃഷ്ണന്, എ.എം.ശശിധരന്, എം.ജി.സാബു, ജോളി അജിതന്, പി.ജി.ഗീത തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."