അമിത കീടനാശിനി ഉപയോഗത്തിന് കര്‍ശനനിയന്ത്രണം വരും; മിത്ര കീടങ്ങള്‍ ഒഴിഞ്ഞു പോയെന്ന് റിപ്പോര്‍ട്ട്
ആലപ്പുഴ: നെല്‍കൃഷിക്ക് മുഞ്ഞ ബാധിച്ച പ്രദേശങ്ങളില്‍ മിത്ര കീടങ്ങളേ കണ്ടെത്താനായില്ലെന്ന് കാര്‍ഷിക ശാസ്ത്രഞ്ജരുടെ റിപോര്‍ട്ട്. കളനാശിനി ഉള്‍പ്പടെയുള്ളവയുടെ ഉപയോഗം കൃഷി വകുപ്പു നിര്‍ദേശിക്കുന്ന പ്രകാരമാകണമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. കുട്ടനാടന്‍ മേഖലയിലെ പുഞ്ചകൃഷിയുടെ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഒരു കീടനാശിനി കമ്പിനിയെയും സര്‍ക്കാര്‍ പ്രത്യേകമായി പ്രോത്സാഹിപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. കീടനാശിനികളുടെ ഉപയോഗത്തില്‍ കര്‍ശന നിയന്ത്രണം സര്‍ക്കാര്‍ ഏര്‍പ്പെടുത്തി വരികയാണ്. നിലവില്‍ ഉപയോഗിക്കേണ്ടതിന്റെ 10 മുതല്‍ 15 ശതമാനം വരെ അധികമാണ് കേരളത്തിലെ കീടനാശിനിപ്രയോഗം. കുട്ടനാട്ടിലെ മണ്ണിന്റെ പുളിരസം കൂടുന്നതുമൂലമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ കക്ക കരുതലുണ്ടെന്നും അത് യഥാസമയം കര്‍ഷര്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ക്ക് മന്ത്രി നിര്‍ദേശം നല്കി. അടുത്ത വര്‍ഷം ഏപ്രിലില്‍ തന്നെ കക്ക ലഭ്യമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."