സ്കൂള്‍ വിദ്യാര്‍ഥിയെ സ്വകാര്യ ബസില്‍ നിന്ന് തള്ളിയിട്ടു
തൊടുപുഴ: വിദ്യാര്‍ഥിയെ സ്വകാര്യ ബസില്‍ നിന്ന് റോഡിലേക്ക് തള്ളിയിട്ടു. റോഡില്‍ തലയിടിച്ച് വീണ് തലയ്ക്കും കൈയ്ക്കും പരിക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒളമറ്റം തെക്കേപറമ്പില്‍ മഞ്ജു- ജോര്‍ജ് ദമ്പതികളുടെ മകന് മെബിനെ (15) യാണ് തൊടുപുഴ- മൂലമറ്റം റൂട്ടില്‍ ഒളമറ്റത്തിന് സമീപം പ്രകാശ് ബസിലെ ജീവനക്കാരന് തള്ളിയിട്ടത്. മുതലക്കോടം സെന്റ് ജോര്‍ജ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് മെബിന്. സ്കൂള്‍ വിട്ട് വീട്ടിലേക്ക് വരുമ്പോഴായിരുന്നു സംഭവം. ഒളമറ്റത്തിനിപ്പുറമുള്ള പെരുകോണിയിലായിരുന്നു മെബിന് ഇറങ്ങേണ്ടിയിരുന്നത്. അവിടെ ഇറങ്ങണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബസ് നിര്‍ത്തിയില്ല. ഇതോടെ കരഞ്ഞ് ബഹളം വെച്ച മെബിനെ ഒളമറ്റത്തിന് സമീപത്ത് വെച്ച് ബസ് വേഗത കുറച്ചപ്പോള്‍ പുറത്തേക്ക് തള്ളുകയായിരുന്നു. റോഡില്‍ തലയിടിച്ച് വീണിട്ടും ജീവനക്കാര്‍ ബസ് നിര്‍ത്തിയില്ലെന്ന് ആക്ഷേപമുണ്ട്.
ബോധക്ഷയമുണ്ടായ വിദ്യാര്‍ഥിയെ പിന്നീട് വീട്ടുകാര്‍ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സ്കൂള്‍ അധികാരികള്‍ സംഭവത്തില്‍ ചൈല്ഡ്ലൈന് പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."