HOME
DETAILS

വൈക്കം കെ.റ്റി.ഡി.സി കെട്ടിടം അവഗണനയില്‍

  
backup
October 20 2016 | 21:10 PM

%e0%b4%b5%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b4%82-%e0%b4%95%e0%b5%86-%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf-%e0%b4%a1%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f


വൈക്കം: ടൂറിസത്തിന്റെ എല്ലാ സാധ്യതകളും നിറഞ്ഞുനില്‍ക്കുന്ന വേമ്പനാട്ടുകായലിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന വൈക്കം കെ.ടി.ഡി.സി കേന്ദ്രം അവഗണനയുടെ നിഴലില്‍.
ടൂറിസം മേഖലയിലൂടെ സര്‍ക്കാരിന് വന്‍ വരുമാനം ലഭിക്കുമ്പോഴാണ് വൈക്കത്ത് ഇത്തരം ഒരവസ്ഥ. യു.ഡി.എഫും എല്‍.ഡി.എഫും കാലങ്ങളായി നഗരസഭയും സംസ്ഥാനവും ഭരിച്ചിട്ടും ഒരു മാറ്റവും ഇവിടെ ഉണ്ടായിട്ടില്ല. കരമാര്‍ഗവും കായല്‍ മാര്‍ഗവും വിദേശികള്‍ ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാരികള്‍ക്ക് എത്താന്‍ കഴിയുന്ന കേരളത്തിലെ അപൂര്‍വം ചില കെ.ടി.ഡി.സികളില്‍ ഒന്നാണിത്. എന്നാല്‍ ഇവിടെ മാത്രം ദീര്‍ഘവീക്ഷണമുള്ള ഒരു പദ്ധതി ആവിഷ്‌കരിക്കുവാന്‍ തലപ്പത്തിരിക്കുന്നവര്‍ക്ക് കഴിയുന്നില്ല.
ടൂറിസ്റ്റുകളെ അടിസ്ഥാനമാക്കി പദ്ധതികള്‍ ആവിഷ്‌കരിച്ചാല്‍ വൈക്കത്തിന്റെ മുഖഛായ തന്നെ മാറ്റാന്‍ സാധിക്കും. കാലങ്ങളായി ഇവിടെയെത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇവിടുത്തെ സാഹചര്യം കെ.ടി.ഡി.സിയുടെ തലപ്പത്തിരിക്കുന്നവരെ ബോധിപ്പിക്കാന്‍ കഴിയാതെ വരുന്നതാണ് പ്രധാനപോരായ്മ. ഇപ്പോള്‍ ഇവിടെ നടക്കുന്നത് പ്രധാനമായും ബിയര്‍ വില്‍പന മാത്രമാണ്. ഭക്ഷ്യവസ്തുക്കള്‍ ഉണ്ടെങ്കിലും ഇതെല്ലാം സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിനും മേലെയാണ് വില.
എന്നാല്‍ അതിനനുസരിച്ചുള്ള ഗുണനിലവാരം ഒന്നിനുമില്ലെന്ന് ഇവിടെയെത്തുന്നവര്‍ അടിവരയിടുന്നു. ഉപയോഗശൂന്യമായി കിടക്കുന്ന പരിസരം വൃത്തിയാക്കി സാധാരണക്കാരെ ആകര്‍ഷിക്കത്തക്ക രീതിയില്‍ ചെറിയ കുടിലുകള്‍ കെട്ടി ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യണം. ഇതിനെല്ലാം സാധിച്ചാല്‍ കേരളത്തിലെ ഏറ്റവും മികച്ച കെ.ടി.ഡി.സി കേന്ദ്രമായി ഇതുമാറും. എന്നാല്‍ ഇതിനൊന്നും സമ്മര്‍ദ്ദം ചെലുത്തുവാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ മുന്നിട്ടിറങ്ങുന്നില്ല. വേമ്പനാട്ടുകായലിന്റെ തീരത്തു സ്ഥിതിചെയ്യുന്ന സര്‍ക്കാരിന്റെ പ്രധാന സംരംഭങ്ങളായ കെ.ടി.ഡി.സിയുടെയും പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിന്റെയും അവസ്ഥ നാളുകള്‍ പിന്നിടുന്തോറും ദയനീയമായിക്കൊണ്ടിരിക്കുകയാണ്. ഉത്തരവാദിത്ത ടൂറിസത്തിന്റെ പേരില്‍ വൈക്കത്ത് വലിയ ടൂറിസം പദ്ധതികള്‍ വരുന്നുണ്ടെന്നു പറഞ്ഞ് വീമ്പിളക്കി നടക്കുന്നവര്‍ ഇതുപോലുള്ള നേര്‍ക്കാഴ്ചകളെ കണ്ടില്ലെന്നു നടിക്കരുത്. നഗരത്തിന് ശാപമായി കിടക്കുന്ന ബീച്ചിലെ ടൂറിസം പദ്ധതികള്‍ പൂര്‍ത്തിയാക്കി കെ.ടി.ഡി.സിയെയും റെസ്റ്റ് ഹൗസിനെയുമെല്ലാം പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞാല്‍ വികസനമുരടിപ്പില്‍ വീര്‍പ്പുമുട്ടുന്ന വൈക്കത്തിന് ഒരു ആശ്വാസമാവാന്‍ കഴിയുമെന്ന് നാട്ടുകാര്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  25 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  25 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  25 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  25 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  25 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  25 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  25 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  25 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  25 days ago