റേഷന്‍ വ്യാപാരികള്‍ 24ന് കടകളടച്ചിടും
മലപ്പുറം: എപിഎല്‍ വിഭാഗത്തിനു നല്കിക്കൊണ്ടിരിക്കുന്ന റേഷന്‍ സാധനങ്ങള്‍ നിര്‍ത്തലാക്കുകയും മണ്ണെണ്ണ വിഹിതം വെട്ടിക്കുറയ്ക്കുകയും ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടി പിന്‍വലിക്കുക, ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുന്നതിനൊപ്പം റേഷന്‍ വ്യാപാരികളുടെ നിലനില്പിനാവശ്യമായ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചഴ റേഷന്‍ ഡീലേഴ്സ് സംയുക്ത സമര സമിതി പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഈ ആവശ്യം ഉന്നയിച്ച് 24നു സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചിട്ട് നിയമസഭാ മാര്‍ച്ച് നടത്തുമെന്നു സമരസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബിപിഎല്‍ കാര്‍ഡുകളിലെ അപാകത പരിഹരിച്ച് അര്‍ഹരായ മുഴുവന്‍ കാര്‍ഡുകള്‍ക്കും റേഷന്‍ നല്‍കണമെന്നും എ.പി.എല്‍ കാര്‍ഡുകള്‍ക്കു റേഷനരി, പഞ്ചസാര, ഗോതമ്പ്, മണ്ണെണ്ണ മുതലായവ ഉറപ്പുവരുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാകുന്നതോടെ സംസ്ഥാനത്തെ 1.08 കോടി പേര്‍ക്കു മാത്രമാകും റേഷന്‍ ലഭിക്കുക. പല റേഷന്‍ കടകളും ഇല്ലാതാകുന്ന സാഹചര്യമുണ്ടാകുമെന്നും സമരസമിതി ചൂണ്ടിക്കാട്ടി. ഭാരവാഹികളായ കാടാമ്പുഴ മൂസ ഹാജി, ഇ. അബുബക്കര്‍, ടി.പി ഗോപാലകൃഷ്ണന്, എന്‍. മുഹമ്മദലി ഹാജി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."