HOME
DETAILS

പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും പണം തട്ടാന്‍ ശ്രമിച്ചുവെന്ന് ആരോപണം

  
backup
October 20 2016 | 23:10 PM

%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%bf%e0%b4%a1%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%81%e0%b4%82-%e0%b4%b8

നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തിലെ വെണ്ണേക്കോട് ആദിവാസി കുടുംബങ്ങളുടെ പേരില്‍ പണം തട്ടാന്‍ പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും ശ്രമം നടത്തിയെന്ന് പ്രതിക്ഷാംഗങ്ങള്‍ ആരോപിച്ചു. ഇതിനെതിരേ അന്വേഷണം വേണമെന്ന് ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 2012-13 വര്‍ഷത്തില്‍ പി.വി.ടി.ജി പദ്ധതി പ്രകാരം വെണ്ണേക്കോട് കോളനിയില്‍ 16 വീടുകള്‍ നിര്‍മിക്കാന്‍ അനുമതിയായിരുന്നു.
വയറിങ് ഉള്‍പ്പടെ ഒരു വീടിന് 3.5 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. ഇതുപ്രകാരം വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു. എന്നാല്‍ വയറിങിനായി ഓരോ വീടുകള്‍ക്കും 4000 രൂപ വീതം നല്‍കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി ഐ.ടി.ഡി.പിക്ക് കത്ത് നല്‍കി. എന്നാല്‍ ഇ.എല്‍.സി.ബി ഫീസായി വീടൊന്നിന് 50 രൂപവീതവും സി.ടി 125 രൂപ വീതം മാത്രമാണ് കെ.എസ്.ഇ.ബിയിലേക്ക് അടക്കേണ്ടതായുള്ളുവെന്ന് പ്രതിപക്ഷം പറയുന്നു. കൂടാതെ ഈ ചെലവ് വഹിക്കുന്നതിന് ലയണ്‍സ് ക്ലബ് 22,000 രൂപ സൗജന്യമായി പഞ്ചായത്തിന് നല്‍കിയിരുന്നു. ഇതിന് പുറമെയാണ് 16 വീടുകള്‍ക്കായി 64,864 രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഐ.ടി.ഡി.പിക്ക് സെക്രട്ടറി കത്ത് നല്‍കിയത്. പ്രസിഡന്റിന്റെ സമര്‍ദ്ദം മൂലമാണ് സെക്രട്ടറി കത്ത് നല്‍കിയതെന്നും തെറ്റായ ബില്ല് ഹാജരാക്കി ആദിവാസികളുടെ പേരില്‍ പണം തട്ടാനുള്ള ശ്രമം നടത്തിയതിന് പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കണമെന്നും സെക്രട്ടറിക്കെതിരേ നടപടിവേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിന് പരാതി നല്‍കും.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ടി ലസ്‌ന, പഞ്ചായത്ത് അംഗങ്ങളായ തോണിക്കടവന്‍ ഷൗക്കത്ത്, അനീഷ് അഗസ്റ്റ്യന്‍, പൂക്കോടന്‍ നൗഷാദ്, എ.ബാലചന്ദ്രന്‍, കൃഷ്ണന്‍ക്കുട്ടി പാലക്കയം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  3 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  3 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  4 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  4 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  4 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  4 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  5 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  5 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  5 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  6 hours ago