HOME
DETAILS
MAL
കരുവാരകുണ്ട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയില്‍ കൂട്ടരാജി
backup
October 20 2016 | 23:10 PM
കരുവാരകുണ്ട്: മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയില്‍ കൂട്ടരാജി.പാര്‍ട്ടി നേതൃത്വം ചില വ്യക്തികളില്‍ മാത്രം ഒതുങ്ങിയതായി നിലവിലെ പഞ്ചായത്ത് അംഗങ്ങള്‍ രാജി കാരണമായി പറഞ്ഞു. പഞ്ചായത്ത് ഭരണം ചില നേതാക്കളില്‍ മാത്രം ഒതുങ്ങി, പഞ്ചായത്ത് വിഹിതമായി ലോകബാങ്കില്‍ നിന്ന് ലഭിച്ച തുക ചില പ്രത്യേക വ്യക്തികള്‍ക്ക് മാത്രമായി വീതിച്ചു, പഞ്ചായത്ത് ഭരിക്കുന്ന മുസ്ലിംലീഗിനൊപ്പം കൂടി ചില കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് മാത്രം ഫണ്ട് നല്‍കിയെന്നും രാജിവച്ചവര്‍ ആരോപിച്ചു.
നേതാക്കള്‍ മറ്റു ഭരണ സമിതി അംഗങ്ങളെയും പ്രവര്‍ത്തകരേയും അവഗണിക്കുകയാണെന്ന് നേതാക്കള്‍ പറഞ്ഞു.
മണ്ഡലം സെക്രട്ടറിയായ കോലഞ്ചേരി കുര്യച്ചന്, അരിമണല്‍ വാര്‍ഡ് കമ്മറ്റി പ്രസിഡന്റ് എന്‍.ടി അബ്ദുല്‍ കരീം, മണ്ഡലം നേതാവ് ഗിരീഷ്, വാക്കോട് പ്രസിഡന്റ് എം.എ റസാഖ് എന്നിവരാണ് രാജിവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."