HOME
DETAILS
MAL
തെരുവുകച്ചവടക്കാര്‍ക്കെതിരായ നടപടി; പിന്തുണ പിന്‍വലിക്കുമെന്ന് സി.പി.ഐ
backup
October 20 2016 | 23:10 PM
തിരൂര്‍: തെരുവു കച്ചവടക്കാര്‍ക്കെതിരായ നഗരസഭാ നടപടി പിന്‍വലിച്ചില്ലെങ്കില്‍ ഭരണത്തിനുള്ള പിന്തുണ പിന്‍വലിക്കുന്നത് ആലോചിക്കുമെന്നു സി.പി.ഐ നേതാവും വഴിയോര കച്ചവട ഫെഡറേഷന് (എ.ഐ.ടി.യു.സി) സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റുമായ കെ.പി ബാലകൃഷ്ണന്. ഉദ്യോഗസ്ഥന്മാര് പറയുന്നത് കേട്ടല്ല, എല്‍.ഡി.എഫിന്റെ നയത്തിനുസരിച്ചാണ് ചെയര്മാന് ഭരണം നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു
തെരുവ് കച്ചവടക്കാരെ ബുദ്ധിമുട്ടിക്കുന്ന നടപടിയാണ് നഗരസഭയുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. വഴിയോരക്കച്ചവടക്കാരെ സംരക്ഷിക്കണമെന്നു കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെയും സുപ്രിംകോടതിയുടെയും നിര്‍ദേശമുണ്ടായിരിക്കെ നഗരസഭയുടെ നടപടി അംഗീകരിക്കാനാവില്ല. എ.ഐ.ടി.യു.സി യൂനിയനെ മാത്രം ഉദ്ദേശിച്ചാണ് നഗരസഭയുടെ നടപടിയെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."