തിരൂരിലെ ഹോട്ടലുകളില്‍നിന്ന് പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു
തിരൂര്‍: തിരൂര്‍ നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ നഗരത്തിലെ അഞ്ച് ഹോട്ടലുകളില്‍നിന്നു പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു
രണ്ടു ദിവസത്തിലധികം പഴക്കമുള്ള ബിരിയാണി, പൊറോട്ട, ദുര്‍ഗന്ധം വമിക്കുന്ന ചിക്കന്‍ അല്‍ ഫാം, ചില്ലി, ചെമ്മീന്‍ എന്നിവയ്ക്കു പുറമേ ദിവസങ്ങളോളം പഴക്കമുള്ള മാവ്, എണ്ണ, എണ്ണപ്പലഹാരങ്ങള്‍, ബീഫ് കറി, വറുത്ത മത്സ്യം തുടങ്ങി പപ്പടവും പുഴുങ്ങിയ കോഴിമുട്ടയുംവരെ പിടിച്ചെടുത്തു.
നഗരത്തിലെ പ്രധാന ഹോട്ടലുകളായ പാലസ്, മലബാര്‍, ബിസ്മി, സിറ്റി പാര്‍ക്ക്, സിവില്‍ സ്റ്റേഷന്‍ കാന്റീന്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന. ഫ്രീസറില്‍ സൂക്ഷിച്ചനിലയിലായിരുന്നു പഴകിയ ഭക്ഷ്യവസ്തുക്കള്‍. കടയുടമകള്‍ക്കെതിരേ പിഴയടക്കമുള്ള നടപടിയുണ്ടാകുമെന്നും ആവര്‍ത്തിക്കുകയാണെങ്കില്‍ ഷോപ്പിന്റെ ലൈസന്‍സ് റദ്ദാക്കുന്നത്തടക്കമുള്ള നടപടിയെടുക്കുമെന്നും നഗരസഭാ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.എം വിജയന്‍ പറഞ്ഞു.
ഇന്നലെ രാവിലെ ഏഴിനാരംഭിച്ച പരിശോധന രണ്ടു മണിക്കൂര്‍ നീണ്ടു.
തിരൂര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഹോട്ടലുകളില്‍ ഭക്ഷ്യയോഗ്യമല്ലാത്ത ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നുവെന്ന പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. നഗരസഭാ എച്ച്.ഐ കെ. മധുസൂദനന്‍ 'ജെ.എച്ച് ഐ ഐ.വി രാജീവന്‍, ശജീഷ് എന്നിവര്‍ പരിശോധനയ്ക്കു നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."