മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശത്തിന് പുല്ലുവില; കുറ്റിപ്പുറത്ത് എല്ലാം പഴയപടിതന്നെ!
എടപ്പാള്‍: കോളറ പകരാതിരിക്കാന്‍ കുറ്റിപ്പുറത്ത് അതീവ ജാഗ്രത പാലിക്കണമെന്ന മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദേശത്തിന് പുല്ലുവില. നിര്‍ദേശം വന്നു ദിവസങ്ങള്‍ പിന്നിട്ടിട്ടും നടപടികളെടുക്കാതെ അധികൃതര്‍. സ്വകാര്യവ്യക്തി നല്‍കിയ പരാതിയിലായിരുന്നു മനുഷ്യാവകാശ കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ കഴിഞ്ഞദിവസം കര്‍ശന ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്.
എത്രയും പെട്ടെന്ന് ശുചീകരണം പൂര്‍ത്തിയാക്കണമെന്നും അതു പരിപാലിക്കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചിരുന്നു. അതിസാരം പടര്‍ന്നുപിടിക്കുകയും നാലു പേര്‍ മരിക്കുകയും ഒട്ടേറെ പേര്‍ക്ക് കോളറ സ്ഥിരീകരിക്കുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു കമ്മിഷന്‍ വിഷയത്തില്‍ ഇടപെട്ടത്. പകര്‍ച്ചവ്യാധികള്‍ പടരാതിരിക്കാന്‍ നഗരത്തിലെ ഹോട്ടലുകളിലും മറ്റും കൃത്യമായ ഇടവേളകളില്‍ ശുചിത്വപരിശോധന നടത്തണമെന്നും ടൗണിലെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ കാര്യക്ഷമത ഉറപ്പാക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവര്‍ക്ക് കമ്മിഷന്‍ നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍, അധികൃതരാരും ഇതൊന്നും നടപ്പിലാക്കുന്നില്ല. ഓട്ടോ സ്റ്റാന്‍ഡിന് സമീപത്തെ അഴുക്കുചാലും തെക്കേ അങ്ങാടി റോഡിലും ടൗണില്‍നിന്നു പുഴയിലേക്കുള്ള പ്രധാന അഴുക്കുചാലിലും മാലിന്യം കെട്ടിക്കിടക്കുകയാണ്.പല കടകളില്‍നിന്നും ഇപ്പോഴും മലിനജലം കാനകളിലേക്ക് തുറന്നുവിടുന്നുണ്ട്.
അഴുക്കുചാലുകള്‍ക്കു മുകളിലാണ് പല ഭക്ഷ്യോല്‍പന്ന കടകളും ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്.
കോളറയെ തുടര്‍ന്നുണ്ടണ്ടായ പ്രതിഷേധത്തിനൊടുവില്‍ നഗരത്തിലെ ഏതാനും കാനകള്‍ പഞ്ചായത്തും മരാമത്ത് വകുപ്പും ശുചീകരിച്ചിരുന്നു.
എന്നാല്‍, ശുചീകരണം കാര്യക്ഷമമാക്കി പൂര്‍ത്തീകരിക്കാനോ തുടര്‍ ശുചീകരണം നടത്താനോ ശ്രദ്ധിച്ചിട്ടില്ല. നഗരത്തിലെ മലിനജലം സംസ്‌കരിക്കാന്‍ ഒരു കോടി രൂപ ചെലവില്‍ പ്ലാന്റ് സ്ഥാപിക്കുമെന്ന പ്രഖ്യാപനവും നടപ്പായില്ല. പ്ലാനും ഫണ്ടണ്ടും തയാറായെങ്കിലും നിര്‍മാണവുമായി ബന്ധപ്പെട്ടു രൂപീകരിക്കേണ്ടണ്ട ജനകീയ കമ്മിറ്റിക്കു പഞ്ചായത്ത് ഭരണസമിതി അംഗീകാരം നല്‍കാത്തതാണ് ഇതിനു തടസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."