മടങ്ങാനാവാതെ ഇന്ത്യന്‍ ഹാജിമാര്‍ വിവിധ ആശുപത്രികളില്‍
ജിദ്ദ: ഇന്ത്യയില്‍ നിന്നുള്ള ഹാജിമാര്‍ തിരിച്ചെത്തിയെങ്കിലും രോഗികളായി ചികിത്സയില്‍ കഴിയുന്നവരുടെ മടക്കം ഇനിയും നീളും. രോഗികളായ 15 പേരും ഇവര്‍ക്ക് കുട്ടായി നില്ക്കുന്ന പത്തു പേരുമാണ് ഇനിയും മടങ്ങാനുള്ളത്. ഇവരില്‍ 11 പേര് മക്കയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവര്‍ക്ക് കൂട്ടായി പത്തു പേരുമാണ് ഇവിടെയുള്ളത്. ബാക്കി നാലു പേര് മദീനയിലെ വിവിധ ആശുപത്രികളിലും ചികിത്സയിലാണ്.
യാത്ര ചെയ്യാവുന്ന ആരോഗ്യം വീണ്ടെടുത്താലെ ഇവരുടെ മടക്കം സാധ്യമാവൂയെന്ന് ഇന്ത്യന്‍ ഹജ്ജ് മിഷന് അധികൃതര്‍ അറിയിച്ചു. അതുവരെ ഇവര്‍ക്ക് ഇവിടെ ചികിത്സയില്‍ കഴിയേണ്ടിവരും.
ഇവരുടെ ചികിത്സ സഊദി ആരോഗ്യ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ്. അതേസമയം ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് മിഷന്റെ കീഴില്‍ ഡ്യൂട്ടിക്കായി എത്തിയ ഉദ്യോഗസ്ഥരെല്ലാം മടങ്ങി. ഈ വര്‍ഷം 546 ഉദ്യോഗസ്ഥരായിരുന്നു മന്ത്രാലയത്തിന്റെ കീഴില്‍ വന്നിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."