കരിപ്പൂര്‍ വിമാനത്താവളം: എം.ഡി.എഫ് പാര്‍ലമെന്റ് മാര്‍ച്ച് നടത്തും
കോഴിക്കോട്: മലബാര്‍ ഡവലപ്മെന്റ് ഫോറ(എം.ഡി.എഫ്)ത്തിന്റെ ആഭിമുഖ്യത്തില്‍ സേവ് കരിപ്പൂരിനായി ഡിസംബര്‍ അഞ്ചിന് പാര്‍ലമെന്റ് മാര്‍ച്ച് നടത്തും. വലിയ വിമാനങ്ങളുടെ സര്‍വിസ് പുനസ്ഥാപിക്കുക, ഹജ്ജ് സര്‍വിസ് കരിപ്പൂരിലേക്ക് കൊണ്ടുവരിക, സീസണുകളില്‍ ഗള്‍ഫ് സെക്ടറുകളിലേക്ക് ഈടാക്കിവരുന്ന അമിതമായ വിമാനക്കൂലി അവസാനിപ്പിക്കുക, എകീകരിച്ച വ്യോമയാന നയം നടപ്പിലാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച്.
കരിപ്പൂരിലുള്ളതിനേക്കാള് ചെറിയ റണ്‍വെയുള്ള വിമാനത്താവളങ്ങളില്‍ വലിയ വിമാനങ്ങള്‍ സര്‍വിസ് നടത്തുന്നുണ്ട്. കരിപ്പൂരിലെ നിലവിലുള്ള സാഹചര്യത്തില്‍ വലിയ വിമാനങ്ങള്‍ സര്‍വിസ് നടത്തുന്നതില്‍ തെറ്റില്ലെന്ന് ലോകത്തിലെ ഏറ്റവും വലിയ വിമാന കമ്പനികളില്‍ ഒന്നായ എമിറേറ്റ് എയര്‍ലൈന്‍സിന്റെ സുരക്ഷാവിഭാഗം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
മംഗലാപുരം വിമാന ദുരന്തത്തിന്റെ പേര് പറഞ്ഞാണ് കരിപ്പൂര്‍ വിമാനത്താവളത്തെ അട്ടിമറിക്കാന്‍ മലയാളികള്‍ അടക്കമുള്ള എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്ന് ഫോറം ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. സമരസമിതി ചെയര്മാന് കാവുങ്ങല്‍ അബ്ദുല്ല യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എം ബഷീര്‍ അധ്യക്ഷനായി. ഗുലാം ഹുസൈന് കൊളക്കാടന്‍, മുസ്തഫ മഞ്ചേരി, പി.കെ അബ്ദുറഹ്മാന്, മൊയ്തീന്‍കുട്ടി കാവുങ്ങല്‍, കണ്ണന് ചെറുവാടി, നിസ്താര്‍, കെ സെയ്ഫുദ്ദീന്‍, അമ്മാര്‍ കീഴ്പറമ്പ്, ശംസുദ്ദീന്‍ മണ്ടോളി തുടങ്ങിയവര്‍ സംസാരിച്ചു. ഉസ്മാന് ചാത്തന്‍ചിറ സ്വാഗതവും മൊയ്തീന് ചെറുവണ്ണൂര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."