HOME
DETAILS
MAL
ഹനീഫ വധം: പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ കോടതി ഉത്തരവ്
backup
October 21 2016 | 20:10 PM
കൊച്ചി: കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ചാവക്കാട് ഹനീഫ വധക്കേസില്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് തുടരന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു.
കൊല്ലപ്പെട്ട ഹനീഫയുടെ മാതാവ് ഐഷാബി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം.
കഴിഞ്ഞ 2016 ഓഗസ്റ്റ് ഏഴിന് രാത്രിയാണ് എ.സി ഹനീഫയെ വീടിന്റെ കാര്‍പോര്‍ച്ചിലിട്ട് ഒരു സംഘം കുത്തിക്കൊലപ്പെടുത്തിയത്.
കോണ്‍ഗ്രസിലെ ഗ്രൂപ്പു വഴക്കാണ് ഹനീഫയുടെ കൊലപാതകത്തിനു കാരണമെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ കേസന്വേഷിച്ച സംഘം കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കിയപ്പോള്‍ പല പ്രതികളെയും ഒഴിവാക്കി.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ഹനീഫയുടെ മാതാവ് ഐഷാബി നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."