വിഷരഹിത പ്ലാസ്റ്റിക് ഉല്പന്നങ്ങളുമായി ഇ ലിയാന് ഇന്ത്യയിലെത്തുന്നു
കോട്ടയം: രാജ്യാന്തര ഗുണനിലവാരത്തിലുള്ള വിഷരഹിത പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ മികച്ച ശ്രേണിയുമായി മലേഷ്യ ആസ്ഥാനമായുള്ള ഇ ലിയാന് വെയര്‍ ഇന്ത്യയിലെത്തുന്നു. സാധാരണ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളില്‍ അടങ്ങിയിരിക്കുന്ന ബിസ്പനോള് എ എന്ന മാരകവിഷം കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്ക്കുകാരണമാകുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ആരോഗ്യത്തിനെ ഏറെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിലാണ് ബിപിഎ ഫ്രീ ഉല്‍പ്പന്നങ്ങളുമായി ഇ ലിയാന് എത്തുന്നത്. മൈക്രോവേവിലും, ഫ്രീസറിലും ഉപയോഗിക്കാന്‍ കഴിയുന്ന ഇവ റീസൈക്കിള്‍ ചെയ്ത് വീണ്ടും ഉപയോഗിക്കുകയും ചെയ്യാം. അബൂദബി ആസ്ഥാനമായുള്ള പ്രസുഹ ഗ്രൂപ്പാണ് ഇന്ത്യയിലെ വിതരണക്കാര്‍. സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെയും ചെറുകിട വ്യാപാര സ്ഥാപനങ്ങളിലൂടെയും ഡയറക്ട് മാര്‍ക്കറ്റിങ്ങിലൂടെയും ഉല്‍പ്പന്നങ്ങള്‍ വിപിണിയിലെത്തിക്കാനാണ് ലക്ഷ്യം. ഇതോടൊപ്പം സ്കൂളുകളിലുള്‍പ്പെടെ വിഷപദാര്‍ഥങ്ങളടങ്ങിയ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ ദോഷഫലങ്ങളെ കുറിച്ചും ബോധവല്‍ക്കരണം നടത്തും.
കേരളത്തിനകത്തും പുറത്തുമായി വിതരണക്കാരെ നിയമിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഡിസംബറില്‍ ഉല്‍പ്പന്നങ്ങള്‍ വിപിണിയിലെത്തിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഡയറക്ടര്‍ പ്രകാശ് ദാമോദരന്‍, ബിസിനസ് കണ്‍സള്‍ട്ടന്റ് മനോജ് മേലേട്ട്, സീനിയര്‍ എക്സ്പോര്‍ട്ട് മാനേജര്‍ റിയാന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."