മണലൂറ്റ് ലോബി വീട്ടുകാരെ ആക്രമിക്കാന്‍ ശ്രമിച്ച കേസ്; പൊലിസ് അന്വേഷിക്കുന്നില്ലെന്ന് പരാതി
കുറ്റിച്ചല്‍: മണലൂറ്റ് നടത്തുന്ന സംഘം വീടാക്രമണം നടത്താന്‍ ശ്രമിച്ചതായും ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയില്‍ പൊലിസ് കാര്യമായ അന്വേഷണം നടത്തുന്നില്ലെന്ന് ആക്ഷേപം.
കുറ്റിച്ചല്‍ ലൂര്‍ദ്ദ് മാതാ എന്‍ജിനിയറിങ് കോളജിനു സമീപം താമസിക്കുന്ന പൊതു വിദ്യാഭ്യാസ വകുപ്പില്‍ അക്കൗണ്ട് ഓഫിസറായി വിരമിച്ച കുഴിയംകോണം ശ്രീവല്‍സത്തില്‍ വല്‍സമ്മ അശോകനാണ് റൂറല്‍ എസ്.പിക്ക് പരാതി നല്‍കിയത്. കഴിഞ്ഞ നാലിനാണ് ഓട്ടോഡ്രൈവര്‍കൂടിയായ രതീഷിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് ഇവരുടെ വീടിനു മുന്നില്‍ എത്തി മദ്യപിച്ച് ബഹളം ഉണ്ടാക്കുകയും ആക്രമിക്കാനും ശ്രമിച്ചത്.
മണിക്കൂറുകളോളം ഇവര്‍ പ്രദേശത്ത് ഭീതി പരത്തിയിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ എത്തി ഇവരെ പറഞ്ഞു വിട്ടു. എന്നാല്‍ പിന്നീടും ഇവരെ ഭീഷണിപ്പെടുത്തല്‍ തുടര്‍ന്നതിനാല്‍ വല്‍സമ്മ പരാതി നല്‍കുകയായിരുന്നു. വല്‍സമ്മയുടെ വീടിനു സമീപത്ത് നിന്നും മണലൂറ്റ് നടത്തുന്നത് ചോദ്യം ചെയ്യുകയും അതിനെതിരേ പരാതി നല്‍കുകയും ചെയ്തിരുന്നു. ഈ വൈരാഗ്യത്തിലാണ് വീട്ടമ്മയേയും കുടുംബത്തേയും ആക്രമിക്കാന്‍ ശ്രമിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. ഇവരുടെ രണ്ടു മക്കള്‍ക്കും ഭീഷണിയുണ്ട്. കാട്ടാക്കട പൊലിസില്‍ വിവരമറിയിച്ചിട്ടും അക്രമികളെ പിടികൂടുന്നില്ല. അടുത്തുള്ള എന്‍ജിനിയറിങ് കോളജിലിലെ സമാധാന അന്തരീക്ഷത്തിനും ഹാനികരമായിയിരിക്കുകയാണ് ഈ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍. ഡി.ജി.പി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കാനുള്ള നീക്കത്തിലാണ് ഇവര്‍. അതിനിടെ ഇവിടെ സാമൂഹ്യ വിരുദ്ധശല്യം വര്‍ധിക്കുകയാണ്.
ഒഴിഞ്ഞ പ്രദേശമായതിനാല്‍ മദ്യകുപ്പികളുമായി എത്തുകയും അവര്‍ പ്രശ്‌നങ്ങള്‍ സ്യഷ്ടിക്കുകയും ചെയ്യുന്നുണ്ട്. എതിര്‍ത്താല്‍ അവരെ മര്‍ദിക്കും. പൊലിസ് പട്രോളിങ് സംവിധാനം ഇവിടെ കാര്യക്ഷമല്ല എന്നതാണ് നിവാസികളുടെ പ്രധാന പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."