മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തതില്‍ മനുഷ്യാവകാശ കമ്മിഷന്‍ നടപടിക്ക്
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകരെ അഭിഭാഷകര്‍ കൈയേറ്റം ചെയതതിനെ തുടര്‍ന്ന് രണ്ട് വനിതകള്‍ അടക്കമുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേ പൊലിസ് കേസെടുത്ത സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ നടപടിക്ക്.
സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് കമ്മിഷന്‍ ഉത്തരവിട്ടു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ എടുത്ത കേസിലാണ് നടപടി. ഡി.വൈ.എസ്.പി റാങ്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സന്‍ പി. മോഹനദാസ് തിരുവനന്തപുരം ജില്ലാ പൊലിസ് മേധാവിക്ക് നിര്‍ദേശം നല്‍കി.
കേസ് നവംബറില്‍ തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിങില്‍ പരിഗണിക്കും. മാധ്യമ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ പ്രതികളായ അഭിഭാഷകര്‍ക്ക് സ്റ്റേഷന്‍ ജാമ്യം നല്‍കിയ ശേഷമാണ് ഒരു അഭിഭാഷകന്റെ പരാതിയില്‍ സി.പി. അജിത, ജസ്റ്റീന തോമസ് എന്നിവര്‍ ഉള്‍പ്പെടെയുള്ള മാധ്യമ പ്രവര്‍ത്തകരുടെ പേരില്‍ പൊലിസ് കേസെടുത്തത്.
വനിതകള്‍ ഉള്‍പ്പെടെയുള്ള മാധ്യമ പ്രവര്‍ത്തകര്‍ വിജിലന്‍സ് കോടതി മുറിക്കുള്ളില്‍ റിപ്പോര്‍ട്ടിങിലായിരിക്കുമ്പോഴാണ് അക്രമമെന്ന് കമ്മിഷന്‍ ചൂണ്ടിക്കാണിച്ചു.
ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ പേരില്‍ പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ പൊലിസ് കേസെടുക്കുകയായിരുന്നു എന്നാണ് വാര്‍ത്തകളില്‍ നിന്നും മനസിലാക്കാനാകുന്നതെന്നും കമ്മിഷന്‍ നിരീക്ഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."