HOME
DETAILS
MAL
ഏക സിവില്‍ കോഡിനും ഐ.എസ് ഭീകരതയ്ക്കുമെതിരേ പോരാടണം: എം.സി.എ
backup
October 21 2016 | 21:10 PM
കൊല്ലം: ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരേ മുസ്‌ലിം സംഘടനകള്‍ ജാഗ്രത പാലിക്കുകയും ഒറ്റക്കെട്ടായി നില്‍ക്കുകയും വേണമെന്ന് മുസ്‌ലിം കള്‍ചറല്‍ അസോസിയേഷന്‍ കൊല്ലം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഭരണഘടന അനുവദിച്ച മത സ്വാതന്ത്ര്യം തകര്‍ത്ത് ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ ലക്ഷ്യമിടുക വഴി വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി മുതലെടുപ്പ് നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രസിഡന്റ് കുറ്റിയില്‍ ഇബ്രാഹിം കുട്ടി അദ്ധ്യക്ഷനായി.സംസ്ഥാന പ്രസിഡന്റ് എം.എ. സലാം യോഗം ഉദ്ഘാടനം ചെയ്തു.വി.എ.റഹ്മാന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."