പിടികൂടിയ നായകളെ തുറന്നുവിടാന്‍ നിര്‍ദേശം
കോഴിക്കോട്: നഗരത്തിലെ അലഞ്ഞു തിരിയുന്ന നായകളെ പിടികൂടി പാര്ക്കിലടക്കാനുള്ള ബോബി ചെമ്മണൂരിന്റെ നീക്കത്തിന് തടയിട്ട് ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ്.
ബോബി പിടിച്ച നായകളെ കണ്ടെത്തി ഉടന്‍ മോചിപ്പിക്കണമെന്ന് വെല്‍ഫെയര്‍ ബോര്‍ഡ് കോഴിക്കോട് ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്കി. ബോര്‍ഡ് അംഗം എം.എന്‍ ജയചന്ദ്രനാണ് ഇതുസംബന്ധിച്ച നിര്‍ദേശം ജില്ലാ കലക്ടര്‍ക്ക് അയച്ചത്.
പ്രാദേശിക ഭരണകൂടങ്ങളാണ് നായകളെ പിടികൂടുകയും വന്ധ്യംകരണം നടത്തുകയും ചെയ്യേണ്ടെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഇപ്പോഴത്തെ സംഭവങ്ങള്‍ 2001ലെ ആനിമല്‍ ബര്‍ത്ത് കണ്ട്രോള് റൂള്‍സിനും (ഡോഗ്സ്) സുപ്രിം കോടതിയുടെ 18-11 -2015ലെ ഉത്തരവിനും എതിരാണ്. നിയമപ്രകാരം തെരുവുനായ്ക്കളെ നിയന്ത്രിക്കാനുളള അധികാരം പ്രാദേശികമായി രൂപീകരിക്കുന്ന മോണിറ്ററിങ് കമ്മിറ്റിക്കാണ്.
ആസൂത്രണവും കൈകാര്യവുമൊക്കെ ഈ കമ്മിറ്റിയാണ് ചെയ്യേണ്ടത്.
തെരുവുനായകളെ പിടിച്ച് വന്ധ്യംകരണം നടത്തി പേവിഷ പ്രതിരോധ കുത്തിവയ്പ് എടുത്ത് പിടിച്ചിടത്തുതന്നെ തിരിച്ചുവിടണം. പിടികൂടിയ നായകളെ എന്തു ചെയ്തു എന്ന് കലക്ടര്‍ അന്വേഷിക്കണം. ശേഷം അവയെ തിരികെവിടാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ബോര്‍ഡ് ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."