മാലിന്യ നിക്ഷേപത്തിനെതിരേ കുടിവെള്ള പദ്ധതി ഗുണഭോക്താക്കള്‍
കൊടുവള്ളി: പൂനൂര്‍ പുഴയില്‍ മൊക്കത്ത് കടവ് മുതല്‍ എട്ടുകണ്ടം കടവ് വരെയുള്ള ഭാഗങ്ങളില്‍ മാലിന്യ നിക്ഷേപം നടത്തി പുഴ വെള്ളം മലിനമാക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്ത്.ഈ ഭാഗങ്ങളില്‍ മടവൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഭാഗത്ത് വസിക്കുന്ന വീട്ടുകാര്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ പുഴവെള്ളത്തില്‍ ഒഴുക്കിവിടുന്നതായാണ് പരാതി.
പതിമംഗലം അരീച്ചോല ജലനിധി കുടിവെള്ള പദ്ധതി ഗുണഭോക്താക്കളും പതിമംഗലം ഒന്നാം വാര്‍ഡ് പുഴയോര നിവാസികളുമാണ് ഇത് സംബന്ധമായി നടപടിയാവശ്യപ്പെട്ട് മടവൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് നിവേദനം സമര്‍പ്പിച്ചിരിക്കുന്നത്.
മാലിന്യ നിക്ഷേപം മൂലം ധാരാളം പേര്‍ അലക്കുവാനും കുളിക്കുവാനും ഉപയോഗിക്കുന്ന പുഴവെള്ളം മലിനമാവാനും ജലനിധി കുടിവെള്ള പദ്ധതിയുള്‍പ്പെടെ പുഴയോരത്തെ വീട്ടുകിണറുകളിലെ വെള്ളം മലിനമാവാനും ഇടയാവുന്നതായി നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
വീട്ടിലെ ചപ്പുചവറുകളുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ പുഴയിലേക്ക് കൊണ്ടുവന്ന് തള്ളുന്നതിനാല്‍ പുഴയില്‍ പലയിടത്തും മാലിന്യ കൂമ്പാരങ്ങള്‍ ദൃശ്യമാണ്.
മടവൂര്‍ ഗ്രാമപഞ്ചായത്ത് 13, 16 വാര്‍ഡുകളിലെ പുഴയോരവാസികളാണ് മാലിന്യം പുഴയില്‍ തള്ളുന്നത്.പതിമംഗലം ഒന്നാം വാര്‍ഡ് ഗ്രാമസഭ വിഷയം ചര്‍ച്ച ചെയ്തു. ഗ്രാമ പഞ്ചായത്തംഗത്തിന്റെ കത്ത് ഉള്‍പ്പെടുത്തിയാണ് അയല്‍ ഗ്രാമപഞ്ചായത്തായ മടവൂരിലെ ഭരണ സമിതിക്ക് നിവേദനം സമര്‍പ്പിച്ചതെന്നും പുഴവെള്ളം മലിനപ്പെടുന്നവരെ ബോധവല്‍ക്കിക്കുക ലക്ഷ്യമിട്ട് ലഘുലേഖ വിതരണം,ബോധവല്‍ക്കരണ ക്ലാസുകള്‍ എന്നിവ സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായും നിവേദക സംഘം വ്യക്തമാക്കി. പ്രശ്‌നത്തില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മടവൂര്‍ ഗ്രാമപഞ്ചായത്തധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."