ബസുകള്‍ക്ക് ഇടയില്‍പെട്ട യാത്രക്കാരിക്ക് പരുക്ക്
കുന്നംകുളം: ബസ് സ്റ്റാന്റില്‍ ബസുകള്ക്കിടയില്പെട്ട യാത്രക്കാരിക്ക് പരുക്ക്. കടങ്ങോട് സ്വദേശി ഒഴിഞ്ഞആലി വീട്ടില്‍ സുരേഷ് ബാബുവിന്റെ ഭാര്യ പ്രണവ (24)ക്കാണ് പരുക്കേറ്റത്. ഇവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകീട്ട് അഞ്ചോടെ സ്റ്റാന്റില്‍ വടക്കാ ഞ്ചേരി റോഡിന്റെ പ്രവേശന കവാടത്തിനടുത്തായിരുന്നു അപകടം. വീട്ടിലേക്ക് പോകാനായി ബസ് കയറുന്നതിന് സ്റ്റാന്‍ഡിലേക്ക് നടന്നു വരുന്നതിനിടെ പുറകിലുണ്ടായിരുന്ന ചിരിക്കുടുക്ക ബസിനും മുന്നിലെ ജോഷിമോന് ബസിനുമിടയില്‍ കുരുങ്ങുകയായിരുന്നു. മുന്നിലുണ്ടായിരുന്ന ബസ് വേഗത്തില്‍ മുന്നോട്ടെടുത്തതിനാല്‍ പരുക്ക് ഗുരുതരമായില്ല. സ്റ്റാന്‍ഡില്‍ രാവിലെയും വൈകീട്ടും അമിത തിരക്കുള്ളതിനാല്‍ യാത്രക്കാര്‍ പലപ്പോഴും തലനാരിഴക്കാണ് അപകടത്തില്‍ നിന്നും രക്ഷപെടാറുള്ളത്. മുന്‍പ് ഈ സമയങ്ങളില്‍ പൊലിസ് ഉണ്ടാകാറുണ്ടെങ്കിലും ചില ആഴ്ചകളായി പൊലിസിന്റെ സാന്നിധ്യം ഇല്ലാതെയായി. ഇതോടെ ബസുകള്‍ ബസ് സ്റ്റാന്‍ഡിലും വേഗത കുറക്കാത്ത സാഹചര്യമുണ്ടെന്നാക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."