പുലിയിറങ്ങിയതായി അഭ്യൂഹം
എരുമപ്പെട്ടി: കടങ്ങോട് മൈലാടുംകുന്നില്‍ പുലിയിറങ്ങിയതായി അഭ്യൂഹം. മൈലാടുംകുന്നില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യ സംസ്‌കരണ ഫാക്ടറിയിലെ തൊഴിലാളിയാണ് പുലിയെ കണ്ടെ@ന്ന് അവകാശപ്പെടുന്നത്. രാവിലെ കോതച്ചിറയിലേക്ക് പോവുകയായിരുന്ന ഫാക്ടറി തൊഴിലാളി ഗൂഡല്ലൂര്‍ സ്വദേശി സജീഷാണ് പുലിയെ കണ്ട@തായി പറയുന്നത്. ഫാക്ടറി റോഡിന് സമീപമുള്ള റബര്‍ തോട്ടത്തില്‍ നിന്നും ഇറങ്ങിയ പുലി മൈലാടുംകുന്നിലേക്ക് കയറി പോയതായും താന്‍ കണ്ട@ത് പുള്ളിപുലിയാണെന്നും സജീഷ് ഉറപ്പിച്ച് പറയുന്നു. ഫാക്ടറിയിലെ മറ്റൊരു തൊഴിലാളിയായ അജയനും മുന്‍പ് മൈലാടുംകുന്ന് പ്രദേശത്ത് പുലിയെ കണ്ടണ്ടതായി അവകാശപ്പെടുന്നു@ണ്ട്. പാലക്കാട്, തൃശ്ശൂര്‍ ജില്ലകളുടെ അതിര്‍ത്തിയില്‍ ഉള്‍പ്പെട്ട കോതച്ചിറ മനക്കാട് വനവും, കെച്ചുശീമ വനവും കടങ്ങോട് വനവും മൈലാടുംകുന്നിന് സമീപമാണുള്ളത്. ഈ വനങ്ങളില്‍ പന്നിയും കേഴമാനും ധാരാളമു@െണ്ടന്നും ഇത് പുലിയെ ആകര്‍ഷിക്കുവാനുള്ള സാധ്യതകളാണെന്നും നാട്ടുകാര്‍ പറയുന്നു. വിവരമറിഞ്ഞ് എരുമപ്പെട്ടി ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ചര്‍ ഭാസി ബാഹുലേയന്റെ നേതൃത്വത്തില്‍ വനപാലകരെത്തി അന്വേഷണം നടത്തി. ഇതിന് മുന്‍പ് സമീപ പ്രദേശങ്ങളായ പെരുമ്പിലാവ് പരുവക്കുന്ന്, തിച്ചൂര്‍ എന്നിവടങ്ങളില്‍ പുലിയിറങ്ങിയെന്ന അഭ്യൂഹത്തെ തുടര്‍ന്ന് നാട്ടുകാരും വനപാലകരും ദിവസങ്ങളോളം തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെ@ത്താന്‍ കഴിഞ്ഞിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."