100 വര്‍ഷം മുന്‍പ് ലക്ഷം കടുവകള്‍; ഇന്ന് നാലായിരത്തില്‍ താഴെ മാത്രം
ഡിസ്‌കവറി കമ്മ്യൂണിക്കേഷനും വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടും സംയുക്തമായി ബുധനാഴ്ച ഒരു പ്രഖ്യാപനം നടത്തി. ഇന്ത്യയിലെയും ഭൂട്ടാനിലെയും പ്രധാനപ്പെട്ട കടുവാ സങ്കേതങ്ങള്‍ ഉള്‍പ്പെട്ട പത്തുലക്ഷം ഏക്കര്‍ ഭൂമി സംരക്ഷിച്ച് കടുവകളുടെ എണ്ണം 2022 ഓടെ ഇരട്ടിയാക്കുകയാണ് ലക്ഷ്യം.
നൂറു വര്‍ഷം മുന്‍പ് ഈ സ്ഥലങ്ങളിലായി ഒരുലക്ഷം കടുവകളുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അത് വെറും നാലായിരത്തില്‍ താഴെ മാത്രം, കുറഞ്ഞത് 96 ശതമാനം. ഇതിനിടയില്‍ നാല് ഉപവര്‍ഗ്ഗങ്ങള്‍ക്ക് വംശനാശം സംഭവിക്കുകയും ചെയ്തു.
ഇങ്ങനെ പോയാല്‍ ഭാവിയില്‍ ഈ വിഭാഗത്തെ ഭൂമിയില്‍ കാണാതാവുമെന്ന് ഡിസ്‌കവറി കമ്മ്യൂണിക്കേഷന്‍സ് സി.ഇ.ഒ ഡേവിഡ് സാസ്ലേവ് പറയുന്നു.
സംരക്ഷിക്കുന്ന കടുവാ സങ്കേതങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കാനും വന്യമൃഗങ്ങളുടെ സഞ്ചാരത്തിനുള്ള ഇടനാഴി വിപുലീകരിക്കാനും പ്രഖ്യാപിത പദ്ധതി നിര്‍ദേശിക്കുന്നു. മനുഷ്യരും കടുവകളും തമ്മിലുള്ള സംഘര്‍ഷം കുറയ്ക്കാന്‍ ഇതേപ്പറ്റിയും ബോധവല്‍ക്കരണവും പദ്ധതിയിലുണ്ട്.
കടുവകളെ നിരീക്ഷിക്കുന്നതിനായി കാടുകളില്‍ കൂടുതല്‍ കാമറകള്‍ സ്ഥാപിക്കും. ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി ഡോക്യുമെന്ററി നിര്‍മിച്ച് ഡിസ്‌കവറിയിലൂടെ പ്രദര്‍ശിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."