മലബാറിലെ പ്രവാസികള്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നില്ല: റഹൂഫ് കൊണ്ടോട്ടി
ദോഹ: മലബാറിലെ പ്രവാസികള്‍ നോര്‍ക്കയിലൂടെ കേന്ദ്ര കേരള സര്‍ക്കാര്‍ നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ യഥാസമയം ഉപയോഗപ്പെടുത്താത്തത് കൊണ്ടാണ് നഷ്ട്ടപ്പെട്ട് പോകുന്നതെന്ന് അബ്ദുല്‍ റഹൂഫ് കൊണ്ടോട്ടി പറഞ്ഞു.
ഖത്തര്‍ കാസര്‍കോടന്‍ പ്രവാസി കൂട്ടായ്മയായ ക്യൂടീക്ക് പത്താം വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ക്ലാസെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു പ്രവാസി ഗള്‍ഫ് ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങിയാല്‍ കിട്ടുന്ന പെന്‍ഷന്‍, മരണശേഷം അവരുടെ കുടുംബത്തിന് കിട്ടുന്ന ആനുകൂല്യം ഇതൊക്കെ ഗള്‍ഫില്‍ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മകള്‍ മുന്‍കൈയെടുത്ത് ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ശ്രമം നടത്തണമെന്നും റഹൂഫ്.
ഇര്‍ഷാദുല്‍ ഹസ്സന്റെ ഖിറാഹത്തോടെ യോഗം ആരംഭിച്ചു. ക്യൂട്ടീക്ക് മാനേജിങ് ഡയറക്ടര്‍ എം. ലുഖ്മാനുല്‍ ഹക്കീം സ്വാഗതമാശംസിച്ചു. ചെയര്‍മാന്‍ എം.പി ഷാഫി ഹാജി അധ്യക്ഷത വഹിച്ചു. ഉപദേശകന്‍ ഇ.ടി അബ്ദുല്‍ കരീം ഉദ്ഘാടനം ചെയ്തു. എക്‌സക്യൂട്ടീവ് ഡയറക്ടര്‍ ആദം കുഞ്ഞി തളങ്കര വാര്‍ഷിക റിപ്പോര്‍ട്ടും അകൗണ്ടന്റ് ചീഫ് മന്‍സൂര്‍ മുഹമ്മദ് വാര്‍ഷിക കണക്കും അവതരിപ്പിച്ചു.
അംഗങ്ങള്‍ക്കുള്ള വാര്‍ഷിക ലാഭവിഹിത ഉദ്ഘാടനം കെ.എ സൈനുദ്ദീന്‍ കൊല്ലമ്പാടിക്ക് മുന്‍ ജനറല്‍ സെക്രട്ടറി യൂസുഫ് ഹൈദര്‍ നല്‍കി നിര്‍വഹിച്ചു. ഡയറക്ടര്‍മാരായ ഹാരിസ് പി.എസ്, അബ്ദുല്ല ത്രീ സ്റ്റാര്‍, ഇഖ്ബാല്‍ ആനബാഗില്‍, കാദര്‍ ഉദുമ, സത്താര്‍ ബങ്കരക്കുന്ന്, ഷാഫി മാടന്നൂര്‍, ബഷീര്‍ സ്രാങ്ക്, മൊയ്തീന്‍ ആദൂര്‍, ഷഹീന്‍ എം.പി എന്നിവര്‍ സംബന്ധിച്ചു. കെ.എസ് അബ്ദുല്ല കുഞ്ഞി നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."