അതിര്‍ത്തിയിലെ ലേസര്‍ വേലി നവീകരിക്കണം: ബി.എസ്.എഫ്
ജമ്മു:പാകിസ്താനില്‍ നിന്നും ഇന്ത്യയിലേക്കുള്ള നുഴഞ്ഞു കയറ്റം വര്‍ധിച്ച സാഹചര്യത്തില്‍ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സ്ഥാപിച്ച ലേസര്‍ വേലി നവീകരിക്കണമെന്ന് അതിര്‍ത്തി രക്ഷാ സേന(ബി.എസ്.എഫ്). വേലിയുടെ പോരായ്മകളെക്കുറിച്ച് നേരത്തെ തന്നെ ബി.എസ്.എഫ് കേന്ദ്ര സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വീണ്ടും റിപ്പോര്‍ട്ട് നല്‍കിയത്.
സുരക്ഷയില്‍ ഏതെങ്കിലും തരത്തിലുള്ള വീഴ്ചയുണ്ടാകാതിരിക്കാനാണ് അതിര്‍ത്തിയില്‍ വേലി നവീകരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ലേസര്‍ വേലികളും ഇന്‍ഫ്രാ റെഡ് കിരണങ്ങളും അതിര്‍ത്തിയില്‍ സ്ഥാപിക്കണം. ഇപ്പോള്‍ അതിര്‍ത്തി മേഖലയിലെ എട്ട് കിലോ മീറ്റര്‍ ദൂരത്തിലൂടെയാണ് കൂടുതലായും നുഴഞ്ഞു കയറ്റം ഉണ്ടാകുന്നത്. ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുവെന്നതിനുപുറമെ ആധുനിക സുരക്ഷാ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുകയെന്നതുകൂടിയാണ് ബി.എസ്.എഫ് ലക്ഷ്യം വെക്കുന്നത്.
ഈ വര്‍ഷം ആദ്യമാണ് പശ്ചിമ അതിര്‍ത്തി മേഖലയിലെ ചിലയിടങ്ങളില്‍ ലേസര്‍ വേലി സ്ഥാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."