HOME
DETAILS

രാസായുധം: സിറിയയെ പ്രതിചേര്‍ത്ത് യു.എന്‍ അന്വേഷണ റിപ്പോര്‍ട്ട്

  
backup
October 22 2016 | 19:10 PM

%e0%b4%b0%e0%b4%be%e0%b4%b8%e0%b4%be%e0%b4%af%e0%b5%81%e0%b4%a7%e0%b4%82-%e0%b4%b8%e0%b4%bf%e0%b4%b1%e0%b4%bf%e0%b4%af%e0%b4%af%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%9a

ജനീവ: സിറിയയില്‍ കഴിഞ്ഞ വര്‍ഷം നടന്ന മൂന്നാമത്തെ രാസായുധ ആക്രമണങ്ങള്‍ക്കു  പിന്നില്‍ സിറിയന്‍ സര്‍ക്കാരാണെന്ന് യു.എന്‍. രക്ഷാസമിതിയുടെ രഹസ്യ റിപ്പോര്‍ട്ടിലാണ് സാധാരണക്കാരെ ലക്ഷ്യംവച്ച് നടന്ന ആക്രമണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് സിറിയയാണെന്ന് കണ്ടെത്തിയത്. ക്ലോറിന്‍വാതകം നിറച്ച ബാരലുകളാണ് ഹെലികോപ്ടര്‍ വഴി സൈന്യം ജനവാസ കേന്ദ്രത്തില്‍ നിക്ഷേപിച്ചത്.
2015 മാര്‍ച്ച് 16 ന് ഇദ്്‌ലിബിലായിരുന്നു സിറിയന്‍ ക്രൂരത. അന്താരാഷ്ട്ര സമൂഹം നിരോധിച്ച ആയുധമാണ് ക്ലോറിന്‍ വാതകം.
പ്രോഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപണ്‍സ് (ഒ.പി.സി.ഡബ്ല്യൂ) ആണ് 2015 ല്‍ സിറിയ രണ്ട് രാസായുധ ആക്രമണങ്ങള്‍ നടത്തിയെന്ന് കണ്ടെത്തിയത്. ഖംനാസ്, ഇദ്്‌ലിബ് ഗവര്‍ണറേറ്റിലാണ് ആക്രമണങ്ങള്‍ നടത്തത്.  2013 ല്‍ റഷ്യയുടെയും യു.എസിന്റെയും സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി രാസായുധം നിര്‍വീര്യമാക്കാന്‍ സിറിയ തീരുമാനിച്ചിരുന്നു.

എന്നാല്‍ സിറിയ രാസായുധം പൂര്‍ണമായി നശിപ്പിച്ചില്ലെന്ന് രക്ഷാസമിതി കണ്ടെത്തിയിരുന്നു. സിറിയക്കെതിരേ ഉപരോധം ഏര്‍പ്പെടുത്താന്‍ സഹായിക്കുന്നതാണ് പുതിയ അന്വേഷണ റിപ്പോര്‍ട്ട്.
13 മാസം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് യു.എന്‍ സംഘം റിപ്പോര്‍ട്ട് തയാറാക്കിയത്.  യു.എന്നില്‍ വീറ്റോ അധികാരമുള്ള റഷ്യയും, ചൈനയും റിപ്പോര്‍ട്ടിനെതിരേ രംഗത്തുവന്നു.
സിറിയന്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവരാണിവര്‍. എന്നാല്‍ വീറ്റോ അധികാരമുള്ള യു.എസ്, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ റിപ്പോര്‍ടിനെ അനുകൂലിക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  an hour ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  4 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  4 hours ago