HOME
DETAILS
MAL
പി.എസ്.സി ചരിത്രമെഴുതി, 6,36,634 ഉദ്യോഗാര്‍ഥികള്‍ പരീക്ഷ എഴുതി
backup
October 22 2016 | 19:10 PM
തിരുവനന്തപുരം: ബിവ്റിജസ് കോര്‍പറേഷനിലെ എല്‍.ഡി ക്ലാര്‍ക്ക് തസ്തികയിലേക്ക് ഇന്നലെ പരീക്ഷ എഴുതിയത്് 6,36,634 പേര്. എല്ലാ ജില്ലകളിലുമായി 2,608 കേന്ദ്രങ്ങളാണ് ഒരുക്കിയിരുന്നത്. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകള്‍ക്കും കോളജുകള്‍ക്കും പുറമേ അണ് എയ്ഡഡ് സ്കൂളുകളും പരീക്ഷാ കേന്ദ്രങ്ങളായി ഒരുക്കിയിരുന്നു.
ഏറ്റവും കൂടുതല്‍ പേര് പരീക്ഷ എഴുതിയത് തിരുവനന്തപുരം ജില്ലയിലാണ്. 1,19,220 പേര്. ഏറ്റവും കുറവ് കാസര്‍കോട് ജില്ലയിലാണ്.
ഇവിടെ 16,919 പേര് പരീക്ഷ എഴുതി. പി.എസ്.സിയിലെ 1,800 ജീവനക്കാര്‍ പരീക്ഷ നടത്തിപ്പിന്റെ ചുമതല വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."