HOME
DETAILS
MAL
കണ്ണൂര്‍ മെഡിക്കല്‍ കോളജ് സമരത്തില്‍ കലക്ടര്‍ ഇടപെടണം: എ.ഐ.വൈ.എഫ്
backup
October 22 2016 | 20:10 PM
കണ്ണൂര്‍: കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ നടന്നുവരുന്ന തൊഴിലാളി സമരം അവസാനിപ്പിക്കാന്‍ ജില്ലാ ഭരണകൂടം ഇടപെടണമെന്ന് എ.ഐ.വൈ.എഫ്. ജില്ലയിലെ പ്രധാന ആതുരശുശ്രൂഷ സ്ഥാപനത്തില്‍ കടുത്ത തൊഴിലാളി ദ്രോഹ നടപടികളാണ് മാനേജ്മെന്റ് കൈക്കൊള്ളുന്നത്. തൊഴില്‍വകുപ്പ് നടത്തുന്ന ചര്‍ച്ചകളോട് ധാര്‍ഷ്ട്യം കാണിക്കുക വഴി നിയമവ്യവസ്ഥയെ മാനേജ്മെന്റ് വെല്ലുവിളിക്കുകയാണെന്നും ജില്ലാ പ്രസിഡന്റ് എം.സി സജീഷും സെക്രട്ടറി കെ.വി രജീഷും പ്രസ്താവിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."