HOME
DETAILS
MAL
റേഷന്‍ വ്യാപാരികളുടെ നിയമസഭാ മാര്‍ച്ച് നാളെ
backup
October 22 2016 | 20:10 PM
കണ്ണൂര്‍: വ്യാപാരികള്‍ക്കും സെയില്സ്മാന്മാര്ക്കും ശമ്പള വേതന വ്യവസ്ഥ നടപ്പാക്കുക, റേഷന്‍ കടകള്‍ നവീകരിച്ച് കംപ്യൂട്ടര്‍ വത്കരിക്കുക, എ.പി.എല്‍-ബി.പി.എല്ലില്‍ തരംതിരിവില്ലാതെ മുഴുവന്‍ കാര്‍ഡുടമകള്‍ക്കും റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് നാളെ രാവിലെ 10ന് നിയമസഭാ മാര്‍ച്ച് നടത്തും. ജില്ലയിലെ 973 റേഷന്‍ കടകളില്‍ നിന്നുള്ള ജീവനക്കാരും അവരുടെ കുടംബങ്ങളും ഉള്‍പ്പെടെ 2800 പേര് പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ബി സഹദേവന്, സെക്രട്ടറി പി.കെ ആരിഫ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."