വളപട്ടണം പാലം: ഗതാഗതം താറുമാറായി
പാപ്പിനിശ്ശേരി: വളപട്ടണം പാലത്തിലെ ഗതാഗത നിയന്ത്രണം കാരണമുണ്ടാകുന്ന ബുദ്ധിമുട്ട് ജനങ്ങള്‍ ശരിക്കു തിരിച്ചറിഞ്ഞ ദിവസമായിരുന്നു ഇന്നലെ. ബിവറേജസ് കോര്‍പറേഷനിലേക്ക് എല്‍.ഡി ക്ലര്‍ക്ക് പരീക്ഷയ്ക്ക് ദൂര സ്ഥലങ്ങളില്‍ നിന്നെത്തിയ ഉദ്യോഗാര്‍ഥികളടക്കം പരിക്ഷയ്ക്കു മുമ്പ് പാലത്തില്‍ കുടുങ്ങിയത് രണ്ടു മണിക്കൂറോളം.
ഇന്നലെ രാവിലെ 11 മുതല്‍ ഒരു മണി വരെയുള്ള സമയങ്ങളില്‍ ഗതാഗതകുരുക്ക് തുടര്‍ന്നതിനാല്‍ പരീക്ഷ തുടങ്ങുന്ന സമയമായ 1.30ന് ലക്ഷ്യസ്ഥാനത്തെത്താന്‍ പലര്‍ക്കും സാധിച്ചില്ല. കുരുക്ക് രൂക്ഷമായപ്പോള്‍ പല ബസുകള്‍ക്കും പോകാന്‍ കഴിയാതെയായി. ഗതാഗതം നിയന്ത്രിക്കുന്നതിന് എത്തിയ പൊലിസ് കുരുക്കില്‍ കുടുങ്ങിയ ഉദ്യോഗാര്‍ഥികളെ ഓട്ടോയില്‍ കയറ്റി വിട്ട് സഹായിക്കുകയും ചെയ്തു.
പാലത്തിന്റെ ജോലികള്‍ കഴിയുന്നതു വരെ ബസ്, ഓട്ടോ, ഇരുചക്ര വാഹനങ്ങള്‍, ആംബുലന്‍സ്, മറ്റ് അത്യാവശ്യ വാഹനങ്ങള്‍ മാത്രമാണ് കടന്നുപോകാന്‍ അനുവദിച്ചിരുന്നത്. എന്നാല്‍ ഇന്നലെ നാലു ചക്ര വാഹനങ്ങളടക്കം എല്ലാ വാഹനങ്ങളും നിയന്ത്രണമില്ലാതെ കടന്നുപോയതിനാല്‍ രാവിലെ തുടങ്ങിയ ഗതാഗതകുരുക്ക് അവസാനിച്ചതു രാത്രിയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."