സാംസ്‌കാരിക നിലയമെന്ന നിലയില്‍ തിയറ്ററുകളെ മാറ്റും: ലെനിന്‍ രാജേന്ദ്രന്‍
കണ്ണൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 50 സെന്റില്‍ കുറയാതെ സ്ഥലം നല്‍കുകയാണെങ്കില്‍ ചലചിത്ര വികസ കോര്‍പറേഷന്‍ രണ്ടു തിയറ്ററുകള്‍ നിര്‍മിച്ചു നല്‍കുമെന്നും പദ്ധതിയുമായി ബന്ധപ്പെട്ട് സഹകരിക്കാന്‍ ഇതിനകം നിരവധി തദ്ദേശ സ്ഥാപനങ്ങള്‍ കത്തു നല്‍കിയതായും ചലചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍. കണ്ണൂര്‍ പ്രസ്‌ക്ലബില്‍ നടത്തിയ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാംസ്‌കാരിക നിലയമെന്ന നിലയില്‍ തിയറ്ററുകളെ മാറ്റുകയെന്നതാണു പദ്ധതിയുടെ പ്രധാനലക്ഷ്യം. സ്ഥലം ഏറ്റെടുപ്പു പൂര്‍ത്തിയായാല്‍ തിയറ്ററുകള്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. കേരളത്തില്‍ നിര്‍മിക്കപ്പെട്ട ഒട്ടനവധി ചിത്രങ്ങള്‍ ഇന്ന് ലോകത്ത് അറിയപ്പെടുന്നവയാണ്. എന്നാല്‍ ഇതില്‍ പലതിനും നമ്മുടെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ ഇടംലഭിക്കാറില്ല. കോര്‍പറേഷന്‍ നിര്‍മിക്കുന്ന രണ്ടു തിയറ്ററുകളില്‍ ഒന്ന് ഇത്തരം സിനിമകള്‍ക്കായി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പ്രൊജക്ഷന്‍ രംഗത്തു സ്വകാര്യ കമ്പനികളെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. 80,000 രൂപയയാണ് ഇത്തരത്തില്‍ കമ്പനികള്‍ക്കു ലഭിക്കുന്നത്. തുടര്‍ന്നു വരുന്ന ദിവസങ്ങളിലും വാടക ഇനത്തില്‍ പണം ലാഭിക്കുകയാണ്. ഇതിനു പരിഹാരമായി ചലചിത്ര വികസന കോര്‍പറേഷന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ വഴി സിനിമകള്‍ തിയറ്റിലെത്തിക്കാനുള്ള സാധ്യത പരിശോധിച്ചു വരികയാണ്.
ദേശീയം,അന്തര്‍ ദേശീയം, സംസ്ഥാനം എന്നിങ്ങനെ പുരസ്‌കാരങ്ങള്‍ നേടുന്ന സിനിമകള്‍ക്കു ഗ്രേഡ് നല്‍കാനും ഇതിനനുസരിച്ച് സബ്‌സിഡി തുക വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിലേക്കു നിവേദനം നല്‍കിയതായും അദ്ദേഹം പറഞ്ഞു. പ്രസ്‌ക്ലബ് പ്രസിഡന്റ് കെ.ടി ശശി അധ്യക്ഷനായി. സെക്രട്ടറി എന്‍.പി.സി രഞ്ജിത്ത്, സബിന പത്മന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."