HOME
DETAILS

ഡാറ്റാ ബാങ്കില്‍ തെറ്റായ വിവരം :ഉടമകള്‍ക്കു കൃഷി ഓഫിസര്‍ക്കു പരാതി നല്‍കാമെന്നു കലക്ടര്‍

  
backup
October 22 2016 | 20:10 PM

%e0%b4%a1%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be-%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%af


കണ്ണൂര്‍: നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം തയാറാക്കിയ ഡാറ്റാ ബാങ്കില്‍ തെറ്റായി ഉള്‍പ്പെട്ട സ്ഥലത്തിന്റെ ഉടമകള്‍ക്ക് ഇതേക്കുറിച്ച് കൃഷി ഓഫിസര്‍ക്കു പരാതി നല്‍കാമെന്ന് ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി ജില്ലാ വികസന സമിതി യോഗത്തെ അറിയിച്ചു. വില്ലേജ് ഓഫിസറുടെ സഹായത്തോടെ പരാതിയെക്കുറിച്ച് അന്വേഷിച്ച് കൃഷി ഓഫിസര്‍ റിപ്പോര്‍ട്ട് തയാറാക്കണം.
ഭൂമിയുടെ 2008 നു മുമ്പത്തെ സാറ്റലൈറ്റ് ഭൂപടത്തിന്റെ പകര്‍പ്പു സഹിതം ജില്ലയിലെ മുഴുവന്‍ അപേക്ഷകളും ഒന്നിച്ചു ലാന്റ് റവന്യു കമ്മിഷണറുടെ പരിഗണനയ്ക്കു സമര്‍പ്പിക്കാന്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി. നിലവില്‍ ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടുത്തി വിജ്ഞാപനമിറക്കാത്ത ഭൂമിയാണെങ്കില്‍ അതു ജില്ലാഭരണകൂടതലത്തില്‍ പരിശോധിച്ചു പരിഹരിക്കും. അതേസമയം, ഡാറ്റാബാങ്കില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതും എന്നാല്‍ രേഖകളില്‍ നിലം എന്നു രേഖപ്പെടുത്തിയെന്ന കാരണത്താല്‍ കെട്ടിടനിര്‍മാണത്തിനും മറ്റും അധികൃതരില്‍ നിന്ന് അനുമതി ലഭിക്കാത്തതുമായ ഭൂമിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവ് ഉടനുണ്ടാകും. അതോടെ സാറ്റലൈറ്റ് ഭൂപടത്തിന്റെയും മറ്റും സഹായത്തോടെ ഇക്കാര്യത്തില്‍ വില്ലേജ് അധികൃതര്‍ക്ക് തീരുമാനമെടുക്കാനാവുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ഭാഗമായി തയാറാക്കിയ കരട് മുന്‍ഗണനാ-മുന്‍ഗണനേതര പട്ടികയുമായി ബന്ധപ്പെട്ട പരാതികള്‍ താലൂക്ക് തലത്തില്‍ മാത്രം സ്വീകരിക്കുന്നതു ദൂരസ്ഥലങ്ങളിലുള്ളവര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്ന പരാതിക്കു പരിഹാരമായി പഞ്ചായത്ത് അടിസ്ഥാനത്തില്‍ നടപടിയെടുക്കാമെന്ന് ജില്ലാ സപ്ലൈ ഓഫിസ് അറിയിച്ചു.
ജില്ലയില്‍ മണല്‍ വാരുന്നതിനു പാരിസ്ഥിതികാനുമതി നല്‍കാന്‍ ജില്ലാതലത്തില്‍ പുതുതായി ഡിസ്ട്രിക്ട് എണ്‍വയോണ്‍മെന്റല്‍ ഇംപാക്റ്റ് അസസ്‌മെന്റ് അതോറിറ്റി (ഡി.ഇ.ഐ.എ.എ) രൂപീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. മണല്‍ ഖനനവുമായി ബന്ധപ്പെട്ട് അതതു തദ്ദേശ സ്ഥാപനങ്ങള്‍ സാന്റ് ഓഡിറ്റ് റിപ്പോര്‍ട്ട് സഹിതം അതോറിറ്റിക്ക് അപേക്ഷ നല്‍കുന്ന മുറയ്ക്കു മണല്‍ വാരാന്‍ അനുമതി നല്‍കും.
യോഗത്തില്‍ പി.കെ ശ്രീമതി എം.പി, എം.എല്‍.എ മാരായ ടി.വി രാജേഷ്, സണ്ണി ജോസഫ്, എ.എന്‍ ഷംസീര്‍, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ പ്രതിനിധി, ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ പ്രകാശന്‍ സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  27 minutes ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  an hour ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  3 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  3 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  4 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  4 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  4 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  5 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  5 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  5 hours ago