കംപ്യൂട്ടറൈസ്ഡ് വെഹിക്കിള്‍ ടെസ്റ്റിങ്ങ് സ്റ്റേഷനും ഡ്രൈവര്‍ ടെസ്റ്റിങ്ങ് ട്രാക്കുകളും അനുവദിച്ചു
തളിപ്പറമ്പ്: തളിപ്പറമ്പില്‍ വാഹന ഫിറ്റ്‌നസ് പരിശോധനക്കും ഡ്രൈവിങ് ടെസ്റ്റിനുമായി കംപ്യൂട്ടറൈസ്ഡ് വെഹിക്കിള്‍ ടെസ്റ്റിങ്ങ് സ്റ്റേഷനും ഡ്രൈവര്‍ ടെസ്റ്റിങ്ങ് ട്രാക്കുകളും അനുവദിച്ചു.
2017 ഒക്ടോബര്‍ 31 ന് ശേഷം ഇന്ത്യയില്‍ റോഡിലിറങ്ങുന്ന എല്ലാ വാഹനങ്ങളും മെഷിന്‍ ടെസ്റ്റു നടത്തി കുറ്റമറ്റ രീതിയിലാണെന്ന് ഉറപ്പുവരുത്തി മാത്രമേ നിരത്തിലിറക്കാവൂയെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മോട്ടോര്‍വാഹന വകുപ്പിന് സ്വന്തമായി ടെസ്റ്റിങ്ങ് ഗ്രൗണ്ടുകളുള്ള എല്ലാ ഓഫിസ് പരിധികളിലും കംപ്യൂട്ടറൈസ്ഡ് വെഹിക്കിള്‍ ടെസ്റ്റിങ്ങ് സ്റ്റേഷനും ഡ്രൈവര്‍ ടെസ്റ്റിങ്ങ് ട്രാക്കുകളും അനുവദിക്കാന്‍ തീരുമാനിച്ചത്.
തളിപ്പറമ്പ് ജോ.ആര്‍.ടി ഓഫിസിനു കാഞ്ഞിരങ്ങാട് ഒന്നേമുക്കാല്‍ ഏക്കറോളം സ്ഥലം സ്വന്തമായുണ്ട്. കംപ്യൂട്ടറൈസ്ഡ് വെഹിക്കിള്‍ ടെസ്റ്റിങ്ങ് സ്റ്റേഷന്‍ പ്രവര്‍ത്തിച്ചുതുടങ്ങുന്നതോടെ വാഹനങ്ങളുടെ പ്രവര്‍ത്തനക്ഷമത സംബന്ധിച്ചു സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന മാനദണ്ഡങ്ങള്‍ പരമാവധി ഉറപ്പുവരുത്തപ്പെടും. ഡ്രൈവിങ് ടെസ്റ്റുകളും കംപ്യൂട്ടര്‍ തന്നെ വിലയിരുത്തും.
അടുത്തമാസം തന്നെ ഇ-ടെണ്ടര്‍ നല്‍കി പുതുവര്‍ഷാരംഭത്തോടെ തന്നെ ഇതു നടപ്പില്‍ വരുത്താനാണു മോട്ടോര്‍ വാഹനവകുപ്പ് ഉദ്ദേശിക്കുന്നത്.
എട്ടു മുതല്‍ പത്തു കോടി രൂപവരെ ചെലവു വരുന്നതാണ് പദ്ധതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."