എല്ലാവര്‍ക്കും വൈദ്യുതി; എം.എല്‍.എ ഫണ്ടില്‍ നിന്ന് 18.16 ലക്ഷം ചെലവഴിക്കും: അബ്ദുല്‍ ഖാദര്‍ എം.എല്‍.എ
ചാവക്കാട്: ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ വൈദ്യുതി കണക്ഷന്‍ കിട്ടാത്ത എല്ലാവര്‍ക്കും വൈദ്യുതി ലഭ്യമാക്കുന്നതിന് എം.എല്‍.എ ഫണ്ട് അനുവദിക്കാന്‍ തീരുമാനിച്ചു. മൊത്തം തുകയില്‍ പാതിയായ 18.16 ചെലവാക്കും.
ചാവക്കാട് ഗവ.റെസ്റ്റ് ഹൗസില്‍ ചേര്‍ന്ന ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ ഇക്കാര്യമറിയിച്ചത്. സമ്പൂര്‍ണ വൈദ്യൂതീകര പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നടന്നുവരികയാണ്.
വിവിധ നഗരസഭകളിലും പഞ്ചായത്തുകളിലുമായി 403 അപേക്ഷകളാണ് ഇതുവരെ ലഭിച്ചത്. അപേക്ഷിച്ച മുഴുവന്‍ ആളുകള്‍ക്കും വൈദ്യുതി കണക്ഷന്‍ നല്‍കും.
പുറമ്പോക്കുകളിലും മറ്റ് റസിന്‍ഡഷ്യല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനിടയില്ലാത്ത ഇടങ്ങളിലും വീട് -കുടില്‍ വെച്ച് താമസിക്കുന്ന സാധാരണക്കാര്‍ക്കും വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കും. അപേക്ഷകര്‍ക്കെല്ലാം വൈദ്യുതി നല്‍കുന്നതിന് മൊത്തം വേണ്ടി വരുന്ന ചെലവ് 36.32 ലക്ഷത്തോളം രൂപയാണ്. ഇതിനാവശ്യമായ തുകയില്‍ 50 ശതമാനം കെ.എസ്.ഇ.ബിയും 50 ശതമാനം തുകയായ 18.16 രൂപ എം.എല്‍.എ ഫണ്ടില്‍ നിന്നും നല്‍കും.
യോഗത്തില്‍ കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ അധ്യക്ഷനായി. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഉമര്‍, കടപ്പുറം, പുന്നയൂര്‍ക്കുളം, പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.എം മുജീബ്, എ.ഡി ധനീപ്, നഫീസക്കുട്ടി വലിയകത്ത്, ചാവക്കാട് നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ മഞ്ജുഷാ സുരേഷ്, കുന്നംകുളം കെ.എസ്.ഇ.ബി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സൗദാമിനി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."