ബ്ലോക്കുതല ക്ഷീരകര്‍ഷക സംഗമവും കന്നുകാലി പ്രദര്‍ശനവും ശ്രദ്ധേയമായി
കാഞ്ഞങ്ങാട്: ക്ഷീര വികസന വകുപ്പിന്റെയും കാഞ്ഞങ്ങാട് ക്ഷീര വികസന ബ്ലോക്കിലെ ക്ഷീരസഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ ത്രിതല പഞ്ചായത്തുകളുടെയും മില്‍മയുടെയും സഹകരണത്തോടെ കാഞ്ഞങ്ങാട് ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമം രാവണേശ്വരം മാക്കി എന്‍.പി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നു.
ചിത്താരി ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെ ആതിഥേയത്തില്‍ നടന്ന പരിപാടി റവന്യു ഭവന നിര്‍മാനെ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷനായി. ക്ഷീര വകുപ്പ് ഡച്ചൂട്ടി ഡയരക്ടര്‍ ജോഷി ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്കിലെ ക്ഷീരസംഘങ്ങളില്‍ ഏറ്റവും കൂടുതല്‍ പാല്‍ അളന്ന കര്‍ഷകരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ഗൗരി ആദരിച്ചു.
ഏറ്റവും കൂടുതല്‍ പാല്‍ അളന്ന കര്‍ഷകനെ അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ദാമോദരനും കര്‍ഷകയെ പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് ശാരദ.എസ്. നായരും പാല്‍ സംഭരിച്ച സംഘത്തെ പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് പി . ഇന്ദിരയും ഗുണമേന്‍മയുള്ള പാല്‍ സംഭരിച്ച ക്ഷീരസംഘത്തെബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കരുണാകരന്‍ കുന്നത്തും ആദരിച്ചു.
ഇന്ദിര ബാലന്‍, പി.ശാന്തകുമാരി പി.ശകുന്തള എന്നിവര്‍ കന്നുകാലി പ്രദര്‍ശനത്തില്‍ വിജയിച്ചവരെ ആദരിച്ചു. വിശ്വം ചക്രപാണി, ഗോവിന്ദ ന്‍ പള്ളിക്കാപ്പില്‍, എം.ബാലകൃഷ്ണന്‍. പി.കുഞ്ഞിരാമന്‍, കെ.മാധവന്‍, പി.ബാലകൃഷ്ണന്‍, എം.കുഞ്ഞമ്പാടി, ടി.വി.കരിയന്‍, കുമാരന്‍ നായര്‍, കെ.രവീന്ദ്രര്‍, പി.ആര്‍ ബാലകൃഷ്ണന്‍, കെ.ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."