സമഗ്ര വിദ്യാഭ്യാസ പദ്ധതി(ദിശ) ഉദ്ഘാടനം 29ന്
പാലക്കാട്: ആലത്തൂര്‍ മണ്ഡലത്തില്‍ പൊതു വിദ്യാലയങ്ങളുടെ മുന്നേറ്റം ലക്ഷ്യമാക്കി സമഗ്ര വിദ്യാഭ്യാസ പദ്ധതി(ദിശ) നടപ്പാക്കുമെന്ന് കെ.ഡി. പ്രസേനന്‍ എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് കരട് പദ്ധതി തയ്യാറാക്കിയത്. അക്കാദമിക് രംഗത്തെ വൈവിധ്യമാര്‍ന്ന ഇടപെടല്‍ സന്ദേശം ഉള്‍ക്കൊണ്ടാണ് പദ്ധതിക്ക് ദിശ എന്ന നാമകരണം ചെയ്തിരിക്കുന്നത്.
ആലത്തൂര്‍, കിഴക്കഞ്ചേരി, വണ്ടാഴി, മേലാര്‍ക്കോട്, എരിമയൂര്‍, തേങ്കുറുശി, കുഴല്‍മന്ദം ഏഴു പഞ്ചായത്തുകളിലായി സര്‍ക്കാര്‍ എയിഡഡ് മേഖലയില്‍ 51 പ്രൈമറി, 12 ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി ഉള്‍പ്പെടെ 63 വിദ്യാലയങ്ങളിലാണ് ഈ പദ്ധതി നടപ്പിലാക്കുക. 26464 വിദ്യാര്‍ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പഞ്ചായത്ത് ഭരണസമിതിയുടെയുും പി.ടി.എയുടെയും അധ്യാപകരുടെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുക.
എയിഡഡ് സ്‌കൂള്‍മാനേജര്‍മാരുടെയും വിദ്യാഭ്യാസ പ്രവര്‍ത്തകരേയും പദ്ധതിയുമായി സഹകരിപ്പിക്കും. ഈ പദ്ധതിയുടെ ഉദ്ഘാടനം 29ന് രാവിലെ 9.30ന് ആലത്തൂര്‍ അലിയ മഹലില്‍ വിദ്യാഭ്യാസമന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് നിര്‍വഹിക്കും. കെ.ഡി പ്രസേനന്‍ എം.എല്‍.എ അധ്യക്ഷനാവും. ദേശീയ അവാര്‍ഡ് ജേതാവ് രമണി ടീച്ചര്‍, ഡോക്ടറേറ്റ് നേടിയ ലൗലി എന്നിവരെ ആദരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ കണ്‍വീനര്‍ വി.ജെ. ജോണ്‍സണ്‍, എം.എ അരുണ്‍കുമാര്‍ പങ്കെടുത്തു. ദിശ പദ്ധതിയുടെ ബ്രോഷര്‍ ജില്ലാകലക്ടര്‍ പി മേരിക്കുട്ടി പ്രകാശനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."