മര്‍ദനമേറ്റ് അവശയായ ഉഷയെ ജനമൈത്രി പൊലിസ് ആശുപത്രിയില്‍ എത്തിച്ചു
മേപ്പാടി: ഭര്‍ത്താവിന്റെ ക്രൂരമര്‍ദനത്തെ തുടര്‍ന്ന് ചികിത്സ ലഭിക്കാതെ അവശയായി കഴിഞ്ഞ യുവതിയെ മേപ്പാടി ജനമൈത്രി പൊലിസ് ആശുപത്രിയിലെത്തിച്ചു. തൃക്കൈപ്പറ്റ ഗോവിന്ദന്‍പാറ കോളനിയിലെ വിപിന്റെ ഭാര്യ ഉഷയെയാണ് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഇന്നലെയാണ് ഉഷ ചികിത്സ ലഭിക്കാതെ കോളനിയില്‍ കഴിയുന്ന വാര്‍ത്ത 'സുപ്രഭാതം' റിപ്പോര്‍ട്ട് ചെയ്തത്. തൃക്കൈപ്പറ്റയില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ മണികുന്ന് മലയടിവാരത്താണ് ഗോവിന്ദന്‍പാറ കോളനി.
കോളനിയിലേക്ക് സഞ്ചാരയോഗ്യമായ വഴിയില്ല. പാറക്ക് മുകളിലൂടെയും ഉരുളുന്‍ കല്ലുകള്‍ ചവിട്ടിയും വേണം കോളനിയിലെത്താന്‍. കസേരയില്‍ ഇരുത്തിയാണ് ഉഷയെ സാഹസികമായി ജനമൈത്രി പൊലിസ് അംഗങ്ങള്‍ കോളനിക്ക് പുറത്ത് എത്തിച്ചത്.
ദേഹമാസകലം മുറിവുകള്‍ പറ്റി എഴുന്നേല്ക്കാന് പോലും കഴിയാതെ ദുരിതത്തില്‍ കഴിയുകയായിരുന്ന ഉഷയെ ആംബുലന്‍സിലാണ് ആശുപത്രിയിലെത്തിച്ചത്. അഡീഷനല്‍ എസ്.ഐ പ്രകാശന് നേതൃത്വം നല്കി. സിവില്‍ പൊലിസ് ഒഫിസര്‍മാരായ അമ്പിളി റഫീഖ്, ജനമൈത്രി പൊലിസ് അംഗങ്ങളായ കുഞ്ഞിമുഹമ്മദ്, സാബു, ഹെല്‍ത്ത് നഴ്സ് സൈറാബാനു നേതൃത്വം നല്കി.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."