സി.പി.എം അസഹിഷ്ണുതയുടെ രാഷ്ട്രീയം കളിക്കുന്നു: ടി.എ അഹമ്മദ് കബീര്‍
വടകര: ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായും അസഹിഷ്ണുതയുടെ രാഷ്ട്രീയമാണ് സി.പി.എമ്മിന്റേതെന്ന് മുസ്ലിംലീഗ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ. നിയമസഭയില്‍ പോലും അസഹിഷ്ണുതയാണ് സി.പി.എം പിന്തുടരുന്നത്. സി.പി.എമ്മിനെ ജനങ്ങള്‍ അംഗീകരിച്ചത് കൊïല്ല എല്‍.ഡി.എഫ് വിജയിച്ചത്. തെരഞ്ഞെടുപ്പിലെ വിജയം എന്തും ചെയ്യാനുള്ള ലൈസന്‍സ് ആയി സി.പി.എം തെറ്റിദ്ധരിക്കരുതെന്നും അഹമ്മദ് കബീര്‍ പറഞ്ഞു. വടകര കോട്ടപ്പറമ്പില്‍ കോഴിക്കോട് ജില്ലാ യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച യുവജാഗ്രതാ സഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ വൈവിധ്യത്തിന് തികച്ചും എതിരായ ഏക സിവില്‍കോഡ് നടപ്പിലാക്കാനാണ് രാജ്യം ഭരിക്കുന്ന മോഡി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഏക സിവില്‍ കോഡിന് പകരം ഭൂപരിഷ്കരണമാണ് മോഡി സര്‍ക്കാര്‍ നടപ്പിലാക്കേïതെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യനെ ഭ്രാന്തു പിടിപ്പിക്കുന്ന രാഷ്ട്രീയമാണ് കണ്ണൂരില്‍ സി.പി.എമ്മും ആര്.എസ്.എസും നടപ്പിലാക്കുന്നതെന്ന് യുവജാഗ്രതാ സഭയില്‍ സംസാരിച്ച കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ കെ.സി ഉമേഷ് ബാബു പറഞ്ഞു.
കേരളത്തില്‍ സി.പി.എം സോഷ്യല്‍ ഫാസിസം നടപ്പിലാക്കുകയാണെന്ന് സി.എം.പി നേതാവ് സി.പി ജോണ്‍ പറഞ്ഞു. ശരീഅത്ത് നിയമം പരിഷ്കരിക്കണം എന്ന ഇ.എം.എസിന്റെ അഭിപ്രായം തെറ്റാണെന്ന് തിരുത്തി പറയാന്‍ സി.പി.എമ്മിന് ധൈര്യമുïോയെന്നും അദ്ദേഹം ചോദിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് സാജിദ് നടുവണ്ണൂര്‍,പി.കെ.കെ ബാവ, ഉമ്മര്‍ പാïികശാല, മുല്ലപ്പള്ളി രാമചന്ദ്രന് എം.പി, പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, കെ.എം ഷാജി എം.എല്‍.എ, പി.കെ ഫിറോസ്, നജീബ് കാന്തപുരം, എം.സി വടകര സംസാരിച്ചു. യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ നവാസ് സ്വാഗതവും പി.പി റഷീദ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."