കോതോട്പാലം അപകടാവസ്ഥയില്‍
തൊട്ടില്‍പ്പാലം: കാവിലുംപാറ-മരുതോങ്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കോതോട്പാലം അപകടാവസ്ഥയില്‍. അരനൂറ്റാണ്ടïിലേറെകാലം പഴക്കമുള്ള പാലത്തിന്റെ ഇരുവശങ്ങളിലെയും കല്‍കെട്ടുകള്‍ ഭാഗികമായി തകര്‍ന്ന നിലയിലും അടിവശത്തെ ഒട്ടുമിക്ക ഭാഗങ്ങളിലേയും കോണ്‍ക്രീറ്റ് പൊളിഞ്ഞ് കമ്പികള്‍ ദ്രവിച്ച അവസ്ഥയിലുമാണ്.
ദിനേനെ സ്‌കൂള്‍ ബസുകളടക്കമുള്ള നൂറുകണക്കിന് വാഹനങ്ങള്‍ അപകടാവസ്ഥയിലായ പാലത്തിലൂടെ കടന്നുപോകുന്നുണ്ടï്. വലിയ വാഹനങ്ങള്‍ പോകുമ്പോള്‍ പാലം കുലുങ്ങുന്ന സ്ഥിതിയാണ്. വര്‍ഷകാലത്ത് പാലം സ്ഥിതിചെയ്യുന്ന പുഴയില്‍ അപകടകരമായ സ്ഥിതിയില്‍ വെള്ളം ഉയരാറുണ്ടï്. ശക്തമായ വെള്ളപ്പാച്ചിലില്‍ പാലത്തോട് ചേര്‍ന്നുള്ള കല്‍കെട്ടുകള്‍ ഇടിഞ്ഞാല്‍ പാലം തകരുമെന്ന ഭീതിയും സമീപവാസികള്‍ക്കുണ്ടï്. പി.ഡബ്ലു.ഡിയുടെതാണ് റോഡ്. പാലത്തിന്റെ ശോചനീയാവസ്ഥയും അപകടസാധ്യതയും കണക്കിലെടുത്ത് അടിയന്തിരമായി പുനര്‍നിര്‍മിക്കണമെന്ന് നാട്ടുകാര്‍ അധികൃതരോട് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും നടപടി ഒന്നും സ്വീകരിച്ചിട്ടില്ല. അതിനാല്‍ വലിയ അപകടം കാത്തു നില്‍ക്കാതെ എത്രയും വേഗം പാലം പുതുക്കിപ്പണിയണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."